News Beyond Headlines

10 Monday
August

ടിക് ടോക് മൊബൈൽ ആപ് നിരോധിക്കാൻ ഡോണൾഡ് ട്രംപ്

ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈൽ ആപ് നിരോധിക്കാൻ തീരുമാനിച്ചു. ടിക് ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം പുറത്തെത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവിൽ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിലും ട്രംപ് നൽകിയിരുന്നു. യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക്കിൽ സുരക്ഷിതമല്ലെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ടിക് ടോക് ഉടമകളായ, ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ബൈറ്റ് ഡാൻസ് കമ്പനിക്കും കനത്ത തിരിച്ചടിയാണു നീക്കം. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.

CHINA-HONG KONG-INTERNET-POLITICS-BYTEDANCE-TIKTOK
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ടോക് ഇന്ത്യ നിരോധിച്ചതോടെ കമ്പനിക്കു വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇതുൾപ്പെടെ 106 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു യുഎസ്, നിലവിൽ എട്ടു കോടി സജീവ ഉപയോക്താക്കളുമുണ്ട്. വെള്ളിയാഴ്ച ബൈറ്റ്ഡാൻസ്, മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന. വരുംനാളുകളിലും ചർച്ച തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ യുഎസിലെ കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കരാറിന് ബൈറ്റ്ഡാൻസ് തയാറായില്ല. സമൂഹമാധ്യമമായ ലിങ്ക്ഡ് ഇൻ നിലവിൽ മൈക്രോസോഫ്റ്റിനു കീഴിലാണ്. ഫെയ്സ്ബുക്കിനു സമാനമായ ഒരു മൊബൈൽ ആപ് എന്ന പ്രതീക്ഷയുമായാണ് ടിക് ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയാറായത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് നീക്കം. ഇതുവഴി 5000 കോടി ഡോളറിന്റെ കരാർ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കമ്പനി ഓഹരിയുടെ ഒരു വിഹിതം നൽകണമെന്ന ബൈറ്റ്ഡാൻസിന്റെ കടുംപിടിത്തമാണ് ചർച്ച വഴിമുട്ടാനിടയാക്കിയതെന്നും ബന്ധപ്പെട്ടവർ പറയുന്നു. മാത്രവുമല്ല, ഇടപാടിലൂടെ 5000 കോടി ഡോളറിലേറെ ബൈറ്റ്ഡാൻസ് പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, കിംവദന്തികള്‍ക്കു ചെവികൊടുക്കാനില്ലെന്നായിരുന്നു ടിക് ടോക് അധികൃതരുടെ മറുപടി. യുഎസിലെ നിയമങ്ങൾ അനുസരിച്ചു മാത്രമേ കമ്പനി പ്രവർത്തിക്കൂവെന്ന് ടിക് ടോക് സിഇഒ കെവിൻ മേയറും വ്യക്തമാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....