News Beyond Headlines

10 Monday
August

ഫിലിപ്പൈൻസിലെ തീനാളങ്ങൾ, കൃഷിമന്ത്രിയുടെ നാവിൽ വേഴാമ്പൽപ്പൂവ്.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ഇപ്പോൾ നേരേ മേലോട്ടാണു നോക്കുക. അവിടെ മരത്തിനുമുകളിൽ വള്ളിപടർന്നു പൂത്തുകിടക്കുന്നൂ ഫിലിപ്പൈൻസിലെ ‘ജേഡ് വൈൻ’ പൂവ്. കണ്ടാൽ തീനാളങ്ങൾ ജ്വലിച്ചു നിൽക്കുന്നതുപോലെ. മന്ത്രിയുടെ നാവിൽ ഇത് വേഴാമ്പൽപ്പൂവ്. അമ്പലവയലിൽ ദേശീയ പുഷ്പോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ജേഡ് വൈൻ  പൂക്കൾ മന്ത്രി കാണുന്നത്. തീനാളത്തിന്റെ നിറമുള്ളതും പിന്നെ നീലയും. ഡോ. രാജേന്ദ്രനിൽ നിന്ന് ഇതിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമായാണു മന്ത്രി മടങ്ങിയത്. കഴിഞ്ഞ കൊല്ലം ഒരു പൂവിരിഞ്ഞു. ഇത്തവണ നിറയെ പൂക്കൾ.ഒരു കുലയിൽ ഒരടിയിലേറെ നീളത്തിൽ നിറയെ ഇതളുകളാണു ജേഡ് വൈൻ പൂവിന്.നീല നിറമുള്ള പൂവാണു കൂടുതൽ പ്രിയമെങ്കിലും മന്ത്രിയുടെ മുറ്റത്തു വിരിഞ്ഞത് ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ.നീലപ്പൂക്കൾ വിരിയുന്ന തൈകൂടി സംഘടിപ്പിക്കണമെന്നാണു മന്ത്രിയുടെ മോഹം. വായ പിളർന്ന വേഴാമ്പലിന്റെ ചുണ്ടുകൾ പോലെയാണ് പൂവിതളുകൾ. അതിനാലാണു മന്ത്രി ഇതിനു വേഴാമ്പൽ പൂവെന്നു പേരിട്ടത്.   1854ലാണ് പാശ്ചാത്യ ഗവേഷകർ ഫിലിപ്പൈൻസിലെ മഴക്കാടുകളിലെ അരുവികൾക്കരികിൽ  നിന്നു ജേഡ് വൈൻ പൂക്കൾ കണ്ടത്തുന്നത്. 18 മീറ്റർ വരെ നീളത്തിൽ വള്ളി പടരുന്ന ഈ പൂവിന് തയാബക് എന്നാണു ഫിലിപ്പൈൻസിലെ പേര്. മരതകപ്പച്ച നിറമുള്ള എമറാൾഡ് വൈൻ, ഇളംപച്ചയും നീലയും ചേർന്ന ടർക്വോയിസ് വൈൻ എന്നീ ഇനങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന പൂവിനങ്ങളുടെ പട്ടികയിലാണു ജേഡ് വൈൻ ഉൾപ്പെട്ടിരിക്കുന്നത്. ആകർഷകമായ നിറം മൂലം അലങ്കാര പുഷ്പങ്ങളിലുൾപ്പെട്ട ഇവയ്ക്ക് രാത്രിയിൽ പ്രകാശിക്കാൻ കഴിവുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....