News Beyond Headlines

28 Tuesday
April

24 മണിക്കൂർ കോവിഡ്‌ 52509 രോഗികൾ

രാജ്യത്ത്‌ കോവിഡ്‌ മരണം 40732. രോഗികൾ 19,60,000. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം. ഒരുദിവസത്തെ രോഗികൾ ഏതാനും ദിവസമായി അരലക്ഷത്തിലേറെയാണ്‌. ചികിത്സയിലുള്ളവർ 5,94,000. 2.09 ശതമാനമാണ്‌ രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌. ഗുജറാത്തിൽ 3.85 ശതമാനവും മഹാരാഷ്ട്രയിൽ 3.56 ശതമാനവും ഡൽഹിയിൽ 2.9 ശതമാനവും മധ്യപ്രദേശിൽ 2.6 ശതമാനവുമാണ്‌ മരണനിരക്ക്‌. അസമിലും കേരളത്തിലുമാണ്‌ കുറഞ്ഞ മരണനിരക്ക്‌. അസമിൽ 0.24 ശതമാനവും കേരളത്തിൽ 0.31 ശതമാനവും. 24 മണിക്കൂർ കാലയളവിൽ 52509 കേസും 857 മരണവും റിപ്പോർട്ടുചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 51706 പേർക്ക്‌ രോഗം ഭേദപ്പെട്ടു. ആകെ രോഗമുക്തർ 12.82 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 67.19 ശതമാനം. ചൊവ്വാഴ്‌ച 619652 സാമ്പിൾ പരിശോധിച്ചു. ആകെ പരിശോധന 2.15 കോടി. രോഗസ്ഥിരീകരണ നിരക്ക്‌ 8.47 ശതമാനം‌. മഹാരാഷ്ട്രയും ആന്ധ്രയും വീണ്ടും പതിനായിരത്തിലേക്ക്‌ മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിന കോവിഡ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നു. ഇതാദ്യമായി രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ മരണം തൊള്ളായിരത്തിലേറെയായി. മഹാരാഷ്ട്രയിൽ 334ഉം തമിഴ്‌നാട്ടിൽ 112ഉം മരണം. കർണാടകത്തിൽ 95ഉം ആന്ധ്രയിൽ 77ഉം യുപിയിൽ 40ഉം പഞ്ചാബിൽ 29ഉം ഗുജറാത്തിൽ 23ഉം ബിഹാറിൽ 20ഉം ഡൽഹയിൽ 11ഉം മരണം. രാജസ്ഥാനിലും തെലങ്കാനയിലും 13 വീതം മരണം. മഹാരാഷ്ട്രയിൽ നാല്‌ ദിവസത്തിനുശേഷമാണ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നത്‌. 10,309 പേർക്ക്‌ ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ 1125 കേസും 42 മരണവും. ആന്ധ്രയിൽ അഞ്ച്‌ ദിവസത്തിനുശേഷമാണ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നത്‌. ഡൽഹിയിൽ പ്രതിദിന കേസുകൾ വീണ്ടും ആയിരം കടന്നു. യുപിയിൽ 4078 ഉം ബിഹാറിൽ 2701 ഉം തെലങ്കാനയിൽ 2012 ഉം ഒഡിഷയിൽ 1337ഉം കേസ്‌ ബുധനാഴ്‌ച റിപ്പോർട്ടുചെയ്‌തു. ആന്റിജെൻ പരിശോധനകളിൽ വർധന ‌ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി രോഗനിർണയം നടത്തുന്ന ആന്റിജെൻ പരിശോധനയുടെ അനുപാതത്തിൽ രാജ്യത്ത്‌ വലിയ വർധന‌. ആകെ നടക്കുന്ന പരിശോധനകളിൽ 45 ശതമാനത്തോളം ആന്റിജെൻ പരിശോധനയാണ്‌. ഡൽഹിയിൽ ഒരു മാസത്തോളമായി ആകെ പരിശോധനകളുടെ മൂന്നിൽ രണ്ടും ആന്റിജെൻ പരിശോധനകളാണ്‌. ഇതേ തുടർന്ന്‌ പോസിറ്റീവ്‌ ഫലങ്ങളുടെ എണ്ണം ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി പരിശോധനകളുടെ എണ്ണത്തിലും ഡൽഹിയിൽ വലിയ ഇടിവുണ്ടായി. ചൊവ്വാഴ്‌ച പതിനായിരത്തിൽ താഴെ മാത്രമായിരുന്നു പരിശോധന.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....