രാജ്യത്ത് ആകെയുള്ള 41 പ്രതിരോധനിർമാണ ഫാക്ടറിയിലെ തൊഴിലാളികൾ ഒന്നടങ്കം ഒക്ടോബർ 12 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. പ്രതിരോധനിർമാണ ഫാക്ടറികളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരായ പ്രക്ഷോഭത്തില്‍ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും അണിചേരും. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (എഐഡിഇഎഫ്), ഇന്ത്യൻ നാഷണൽ ഡിഫൻസ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻഡിഡബ്ല്യുഎഫ്), ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (ബിപിഎംഎസ്) എന്നീ സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ദേശസുരക്ഷയ്ക്കും രാജ്യതാൽപ്പര്യത്തിനും വിരുദ്ധമാണ് കേന്ദ്രനടപടിയെന്ന് സംഘടനകൾ മുന്നറിയിപ്പ് നല്കി. പ്രതിരോധനിർമാണ ഫാക്ടറികളെ കോർപറേറ്റുവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഫാക്ടറികളുടെ സുതാര്യത, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവ വർധിപ്പിക്കാൻ നടപടി നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുക, ഓർഡിനൻസ് ഫാക്ടറി ബോർഡിനെ മാറ്റിമറിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. കേന്ദ്രസർക്കാരുകളും പ്രതിരോധമന്ത്രിമാരും നൽകിയ ഉറപ്പുകൾക്കും പ്രതിരോധ നിർമാണ സെക്രട്ടറിയുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾക്കും വിരുദ്ധമാണ് കേന്ദ്രനടപടി. മേയിൽ ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായാണ് സ്വകാര്യവൽക്കരണ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിരോധമേഖലയിൽ വിദേശനിക്ഷേപം 74 ശതമാനമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന് ശരിയായ തീരുമാനമെടുക്കാൻ ഒമ്പത് ആഴ്ചമുമ്പ് പണിമുടക്ക് നോട്ടീസ് നൽകിയെന്നും സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....