News Beyond Headlines

18 Monday
May

എത്ര ശമിച്ചാലും ആ ആഗ്രഹം നടക്കില്ല ;പിണറായി വിജയന്‍

താന്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ് . തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. എന്നാല്‍, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത രീതി തന്നെയും തന്റെ ഓഫീസിനെയം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്. കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനതത്തിലാണന്ന് അദേഹം ചോദിച്ചു. സ്വര്‍ണക്കടത്തിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് ചുട്ടമറുപടിയുമായി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാന്‍ വെള്ളം കുടിക്കുമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അത് മനസില്‍ വെച്ചാല്‍ മതി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്. അവര് അത് നടത്തട്ടെ. അവര്‍ കണ്ടത്തുന്ന വസ്തുതതയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെയാണോ, എവിടെയൊക്കെയാണോ അവിടെ അവര്‍ പോകട്ടെ. ഏത് അന്വേഷണവും നടക്കട്ടെ. ഗൗരവമുള്ള കേസാണ് ഇതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലും എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് താന്‍ പറഞ്ഞത്. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ വിവരങ്ങളും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് അപ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണോ വേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് എം ശിവശങ്കര്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നത്. അതില്‍ നിങ്ങള്‍ തൃപ്തരല്ല. നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവര്‍ക്ക് തൃപ്തി വന്നിട്ടില്ല. ആ തൃപ്തി വരണമെങ്കില്‍ എന്തുവേണം. ഈ കസേരയില്‍ നിന്ന് ഞാനങ്ങ് ഒഴിഞ്ഞുകിട്ടണം. അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചാലേ നടക്കൂ എന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനങ്ങളില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രം പറയാനാണ് ശ്രമിക്കുന്നത്. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയ പലര്‍ക്കും മനപ്രയാസമുണ്ടാകും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത് അതാണെങ്കില്‍ അതിനും തയ്യാറാണ്. താന്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പൂര്‍വകാല ചരിത്രം ഉണ്ടല്ലോ. അതിന്റെ ഭാഗമായിട്ടാണോ പോകേണ്ടത്? കാലം മാറിയില്ലേ. എന്‍ഐഎ പറഞ്ഞതാണോ നിങ്ങളുടെ മാധ്യമം പറഞ്ഞത് എന്ന് നിങ്ങള്‍ പരിശോധിക്കണം. എന്‍ഐഎ പറഞ്ഞതിനപ്പുറം അതിന് മാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ പലര്‍ക്കും പരിചയം ഇല്ലേ?. നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും അതിന്റെ ഉടമകള്‍ക്കും എന്താണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്താന്‍ കൂട്ട് നിന്ന് എന്നാണോ?. അതിന് എത്ര ശ്രമിച്ചാലും ഫലം ഉണ്ടാവില്ല. നിങ്ങള്‍ പറയുന്നതിന്റെ ഉദ്ദേശം നാട്ടുകാര്‍ക്ക് നല്ല പോലെ മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....