News Beyond Headlines

28 Tuesday
April

രാജ്യത്ത് ഒറ്റദിവസം 1007 കോവിഡ് മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌  മരിക്കുന്നവരുടെ എണ്ണം ഒരുദിവസം ആയിരം കടന്നു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച്‌ 24 മണിക്കൂറിൽ 1007 മരണം. രോ​ഗികള്‍ 62,064. ഞായറാഴ്‌ച ഏറ്റവും കൂടുതല്‍ രോ​ഗികളും മരണവും ഇന്ത്യയിലാണ്‌. ഞായറാഴ്‌ച അമേരിക്കയില്‍ രോ​ഗികള്‍ 47849 ആയി കുറഞ്ഞു. മരണം 534. ബ്രസീലിൽ 22213 രോ​ഗികളും 593 മരണവും. രോഗസ്ഥിരീകരണ നിരക്ക്‌ 13 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറില്‍ 4.77 ലക്ഷം പരിശോധന. ഇതിൽ 62,000 രോ​ഗികള്‍. ഓരോ എട്ട്‌ പരിശോധനയിലും ഒരുരോ​ഗിവീതം. 24 മണിക്കൂറിൽ 54,859 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 15 ലക്ഷത്തിലേറെ. ചികിത്സയില്‍ 6.35 ലക്ഷം പേർ‌. രോഗമുക്തി നിരക്ക്‌ 70 ശതമാനം. നിലവിലെ സജീവ കേസുകളിൽ 80 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്ര, കർണാടകം, യുപി, ബംഗാൾ, തെലങ്കാന, ബിഹാർ, അസം, ഒഡിഷ എന്നീ 10 സംസ്ഥാനങ്ങളില്‍‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ മരണം മഹാരാഷ്ട്ര–- 17757, തമിഴ്‌നാട്‌–- 4927, ഡൽഹി–- 4111, കർണാടക–- 3198 എന്നീ സംസ്ഥാനങ്ങളിലാണ്‌. തമിഴ്‌നാട്ടിൽ കോവിഡ്ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണം അയ്യായിരത്തിലേറെ. തിങ്കളാഴ്‌ച 599--4 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു, 114 മരണം. ഒരാഴ്‌ചയിലേറെയായി തമിഴ്നാട്ടില്‍ നൂറിലേറെയാണ്‌ മരണം. രണ്ടാഴ്‌ചയിലേറെയായി ദിവസവും അയ്യായിരത്തിലേറെ രോ​ഗികള്‍. തമിഴ്‌നാട്ടിൽ ജൂലൈ മൂന്നിനാണ്‌ ആദ്യ കോവിഡ്‌ കേസ്‌ സ്ഥിരീകരിച്ചത്‌. നാലുമാസത്തോളമെടുത്ത്‌ ജൂലൈ മൂന്നിനാണ്‌ രോ​ഗികൾ ഒരു ലക്ഷമെത്തിയത്‌. 22 ദിവസമെടുത്ത്‌ ജൂലൈ 25ന്‌ രണ്ടുലക്ഷമെത്തി. രണ്ടു ലക്ഷത്തിൽനിന്ന്‌ മൂന്ന്‌ ലക്ഷത്തിലെത്തിയത് ‌16 ദിവസം മാത്രമെടുത്ത്. മാർച്ച്‌ 29നാണ്‌ തമിഴ്‌നാട്ടിൽ ആദ്യ മരണം. മൂന്ന്‌ മാസമെടുത്ത്‌ ജൂൺ 27ന്‌ മരണം ആയിരം കടന്നു. ആഗസ്‌ത്‌ ഒന്നിന്‌ മരണം നാലായിരം കടന്നു. തുടർന്ന്‌, ഒമ്പത്‌ ദിവസംകൊണ്ട്‌ മരണം അയ്യായിരമെത്തി.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....