News Beyond Headlines

18 Monday
May

ആർഎസ്‌എസ്‌ ചായ്‌വ് കോൺഗ്രസിൽ പോർമുഖം കടുക്കുന്നു

ൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌ ആർഎസ്‌എസ്‌ ചായ്‌വ്‌ കാട്ടിയതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചതോടെ കോൺഗ്രസിലെ പോരിന്‌ കടുപ്പമേറി. യുഡിഎഫ്‌ നേതൃത്വം കൈക്കലാക്കാൻ  ചെന്നിത്തലയും പ്രതിരോധം ശക്തമാക്കി  മറു ക്യാമ്പും സജീവം. മുസ്ലിംലീഗ്‌ അടക്കമുള്ള കക്ഷികളുടെ പിന്തുണ ഉറപ്പാക്കി  കരുതലോടെയാണ് ‌എ പക്ഷത്തിന്റെ നീക്കം.  ഇതിന്‌ തടയിടാനാണ്‌ മുൻമുഖ്യമന്ത്രിയുടെ  ആർഎസ്‌എസ്‌ ചങ്ങാത്തത്തിലേക്ക്‌ ചെന്നിത്തല  വിരൽ ചൂണ്ടിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചത്‌ ആഭ്യന്തരമന്ത്രിയായിരുന്ന താനല്ല, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നാണ്‌ ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. ബിജെപി ബന്ധത്തിൽ താൻ കുരുക്കിലാകുമെന്ന്‌  വന്നതും ഉമ്മൻചാണ്ടിക്കെതിരെ തിരിയാൻ കാരണമായി.  ആർഎസ്‌എസുമായുള്ള ചെന്നിത്തലയുടെ അടുപ്പം മുസ്ലിംലീഗിലെ ഒരു വിഭാഗം സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. ഇക്കാര്യത്തിൽ തന്നെമാത്രം ഇടംകണ്ണിട്ട്‌ നോക്കേണ്ടെന്ന ലീഗിനുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ചെന്നിത്തലയുടേത്‌. കോൺഗ്രസിലെ ആർഎസ്‌എസ്‌ പ്രതിഛായയുള്ള നേതാവായി ഏറെക്കുറെ ചെന്നിത്തല മാറിക്കഴിഞ്ഞു. ആർഎസ്‌എസുകാർ പ്രതികളായ കേസ്‌ ഒതുക്കിയതിലും ആർഎസ്‌എസ്‌ ശിക്ഷകിനെ ഗൺമാനായി നിയമിച്ചതിലും  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിമർശനം ഉയർത്തിയത്‌ പ്രതിപക്ഷനേതാവിനെ കൂടുതൽ വെട്ടിലാക്കി. അതേസമയം, യുഡിഎഫ്‌ നേതൃനിരയിൽ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്‌ ഉമ്മൻചാണ്ടി. എ ഗ്രൂപ്പിനെ ഒന്നടങ്കം ഒപ്പം നിർത്തിയാണ്‌ ഓരോ ചുവടും‌. എന്നാൽ, ഐ ഗ്രൂപ്പിലെ പലർക്കും ചെന്നിത്തലയിലുള്ള വിശ്വാസം നഷ്‌ടമായ നിലയാണ്‌. വി ഡി സതീശൻ അടക്കമുള്ള ഐ പക്ഷത്തെ മുൻനിരക്കാർ ഏറെക്കുറെ ചെന്നിത്തലയെ കൈവിട്ട മട്ടാണ്‌‌. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾ ഉമ്മൻചാണ്ടിയുടെ മടങ്ങിവരവ്‌ ആഗ്രഹിക്കുന്നു. കുഞ്ഞാലിക്കുട്ടിയോടുള്ള  നീരസം ഉള്ളിലൊതുക്കുമ്പോഴും എം കെ മുനീറിന്റെ മനസ്സും ഉമ്മൻചാണ്ടിയ്‌ക്കൊപ്പമാണ്‌‌. ആർഎസ്‌പിക്കും പി ജെ ജോസഫിനും കറതീർന്ന വിശ്വാസം ഇപ്പോഴും ഉമ്മൻചാണ്ടിയിലാണെന്ന്‌ ചെന്നിത്തലയ്‌ക്കറിയാം.   ഇതിനെയെല്ലാം നേരിടാനാണ്‌ പിആർ ഏജൻസിയുടെ സഹായത്തോടെ ദിവസേന സർക്കാരിനെതിരെ രംഗത്ത്‌ വരുന്നത്‌. അനാരോഗ്യവും മറ്റും കണക്കിലെടുത്ത്‌ ഉമ്മൻചാണ്ടി ഒഴിവാകുമെന്നായിരുന്നു ചെന്നിത്തലയുടെ കണക്കുകൂട്ടൽ. എന്നാൽ, കഴിഞ്ഞ ദിവസം  അദ്ദേഹം നടത്തിയ രാജമല യാത്ര കനത്ത ആഘാതമായി. ഇതൊരു സൂചനയായി രമേശ്‌ ചെന്നിത്തലയും കാണുന്നു. ഉമ്മൻചാണ്ടി രാജമല കയറിയ സമയത്താണ്‌ ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുമേൽ ചാരിയത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടെ ഉമ്മൻചാണ്ടിക്കെതിരെ ഒരു പെറ്റി കേസ്‌  എടുക്കാൻ കഴിഞ്ഞോയെന്ന വെല്ലുവിളിയും രസാവഹമാണ്‌. സർക്കാരിനെ പ്രകോപിപ്പിക്കാനുള്ള അടവായാണ്‌ ഇതിനെ എ ഗ്രൂപ്പ്‌ വൃത്തങ്ങൾ വിലയിരുത്തിയത്‌.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....