ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്നും മോചനംനേടി സ്വതന്ത്ര ഇന്ത്യ എഴുപത്തിനാലാം വയസ്സിലേക്കു കടക്കുകയാണ് ... ഈ അവസരത്തില്‍ സമീക്ഷ യു കെ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു .. :. ലോകജനതയെ ആകെ പിടിച്ചുലച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം വര്‍ഷത്തിലേക്കു കടക്കുന്നത്....ഈ അവസരത്തില്‍ ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും രോഗമുക്തിയും ലഭിക്കുമാറ് ശാസ്ത്ര പുരോഗതിയുണ്ടാവട്ടെ എന്നുകൂടി ആശംസിക്കുകയാണ് മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങള്‍ എല്ലാം തകര്‍ക്കെപ്പെടുന്ന ദുഖകരമായ ഒരു കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത് . മതവര്‍ഗ്ഗീയവാദികള്‍ സകല മേഖലകളിലും പിടി മുറുക്കിയിരിക്കുകയാണ്. ലോകത്തിനു മുഴുവന്‍ മാതൃകയായ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണകൂടം. കോവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഇന്ത്യന്‍ ജനത കഷ്ടപ്പെടുമ്പോള്‍ ഈ മഹാമാരിയുടെ മറവില്‍ ഇന്ത്യാ മഹാരാജ്യത്തെതന്നെ കുത്തക മുതലാളിമാര്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും വില്‍ക്കാനും അടിയറവെക്കാനുമുള്ള വ്യഗ്രതയിലാണ് മോദി ഭരണകൂടം .അതിന് എതിര്‍പ്പുകളുയരാതിരിക്കാനും അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുമായി രാമക്ഷേത്ര നിര്‍മ്മാണം എല്ലാവരുടേതുമാകേണ്ട ഭരണകൂടം തന്നെ സ്വയം ഏറ്റെടുക്കുകയും വിശ്വാസികളുടെ വൈകാരികമായ പിന്തുണ നേടി വര്‍ഗ്ഗീയ ചേരിതിരിവു സൃഷ്ടിച്ച് മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇക്കൂട്ടര്‍ മഹാത്മാ ഗാന്ധിയെയും നെഹ്‌റുവിനേയുംപ്പോലുള്ള നേതാക്കളെ പോലും തള്ളിപ്പറയുന്നു .ഈ അവസരത്തില്‍ ഇന്ത്യന്‍ ഭരണഘടന കാത്തു സൂക്ഷിക്കുമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകും വിധം പ്രവര്‍ത്തനസജ്ജരാകുമെന്നും നമക്ക് പ്രതിജ്ഞഎടുക്കാം . സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീര യോദ്ധാക്കളുടെയാകെ സ്മരണയ്ക്ക് മുമ്പില്‍ സമീക്ഷ യുകെ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം'
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....