News Beyond Headlines

18 Monday
May

ഇന്ത്യൻ വാക് സീനുകൾ ഈ വർഷമില്ല

 ∙ കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തിൽ, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്സീൻ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നൽകി.
വാക്സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നൽകുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്സീൻ പുറത്തിറക്കുക. ഇതിനു 4 മുതൽ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച് അടുത്തവർഷം മാർച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്–ഡി’ വാക്സീൻ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവു. എപ്പോൾ വാക്സീൻ പുറത്തിറക്കുമെന്ന കാര്യത്തിൽ വ്യക്തമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ സമയത്തെക്കാൾ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന നിലപാടാണ് ഭാരത് ബയോടെക്കിന്. ഇവർ വികസിപ്പിച്ച ‘കോവാക്സീൻ’ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. അതേസമയം, തദ്ദേശീയമായി വികസിപ്പിച്ച ഈ 2 വാക്സീനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ ശുഭകരമാണ്. ഇവയുടെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും 300ൽപരം വൊളന്റീയർമാരിലായി നടന്ന പരീക്ഷണത്തിൽ സാധ്യതാ വാക്സീൻ സുരക്ഷിതമെന്നു തെളിഞ്ഞു. ഇവ കാര്യമായ വിപരീത ഫലങ്ങളും സൃഷ്ടിച്ചിട്ടില്ല. എന്നാൽ, ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇതു കൂടുതൽ ഉറപ്പിക്കാനാണു കൂടുതൽ പേരിലായി രണ്ടും മൂന്നും ഘട്ട പരീക്ഷണം. ഇരു കമ്പനികൾക്കും വാക്സീൻ ഗവേഷണ നടപടികൾ വേഗത്തിലാക്കാൻ നേരത്തെ സർക്കാരിൽ നിന്നടക്കം സമ്മർദമുണ്ടായിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട കോവാക്സീൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാൻ നടപടി വേണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കത്തടക്കം വിവാദത്തിലായിരുന്നു. തദ്ദേശീയ ഗവേഷണം വൈകിയാലും കോവിഡിനെതിരെ ഫലപ്രദമായ വാക്സീൻ തയാറായാൽ അത് ഇന്ത്യയിലും ലഭ്യമാക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. ലോകത്ത് ഏറ്റവും പ്രതീക്ഷ നൽകുന്ന ഓക്സ്ഫഡ്–അസ്ട്രാ സെനക്കയുടെ സാധ്യത വാക്സീൻ ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിനു തയാറായി കഴിഞ്ഞു. ഇവരുമായി ഉൽപാദനക്കരാറുള്ള പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴേ വാക്സീൻ നിർമാണവും തുടങ്ങി. ഇതിനു പുറമേയാണ് കൂടുതൽ വിദേശ വാക്സീൻ ഗവേഷകരുമായി ഇന്ത്യ ചർച്ച തുടങ്ങിയത്. അവസാനഘട്ട പരീക്ഷണത്തിലുള്ള യുഎസ് കമ്പനിയായ മോഡേനയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ഇതിനു പുറമേ, മറ്റ് 9 വാക്സീൻ ഗവേഷണങ്ങളെയും ഇന്ത്യ ഗൗരവമായി കാണുന്നു. എന്നാൽ, ട്രയൽ വിവരങ്ങളടക്കം ലഭ്യമാക്കിയ ശേഷമേ റഷ്യയുടെ വാക്സീൻ ഇന്ത്യ പരിഗണിക്കു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....