വിനോദസഞ്ചാരമേഖലയ്‌ക്കായി 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. ഈ രംഗത്ത് ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമായാണ് പദ്ധതി. തെരഞ്ഞെടുക്കുന്ന അപേക്ഷകളിൽ വാണിജ്യ ബാങ്കുകളും കേരള ബാങ്കും വായ്‌പ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ടൂറിസം വായ്‌പാ നിധി പദ്ധതിയിൽ പലിശ ഇളവ് ഉറപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ■ സംരംഭക വായ്‌പാ പദ്ധതി നിലവിലെ 5000 ടൂറിസം സംരംഭകർക്ക് പ്രവർത്തന മൂലധനവായ്‌പ ലഭ്യമാക്കും. 2500 ചെറുകിട സംരംഭകർക്ക് ഒരുലക്ഷംമുതൽ മൂന്നുലക്ഷം രൂപവരെയും 2500 വൻകിട സംരംഭകർക്ക് അഞ്ചുലക്ഷംമുതൽ 25 ലക്ഷം രൂപവരെയുമാണ് വായ്പ അനുവദിക്കുക. 355 കോടി രൂപയുടെ വായ്‌പാ സഹായമുണ്ടാകും. പദ്ധതിയിൽ ആറുമാസത്തേക്ക് വായ്‌പാ തിരിച്ചടവ് വേണ്ട. ആദ്യവർഷത്തെ പലിശയുടെ 50 ശതമാനം സർക്കാർ വഹിക്കും. ഇതിനായി വിനോദസഞ്ചാരവകുപ്പ് 15 കോടി രൂപ നീക്കിവയ്‌ക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗങ്ങളായ ബാങ്കുകൾ വായ്‌പ ലഭ്യമാക്കും. ■ജീവനക്കാർക്കും സഹായം ടൂറിസംമേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിധിയിൽനിന്ന് വായ്‌പ നൽകും. ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീം പദ്ധതിയിൽ തൊഴിലാളിക്ക് 20,000 രൂപമുതൽ 30,000 രൂപവരെയാണ് വായ്‌പ ലഭ്യമാക്കുക. ഒമ്പത് ശതമാനമാണ് ബാങ്ക് പലിശ. കേരള ബാങ്കുവഴി നടപ്പാക്കുന്ന പദ്ധതിയിൽ പലിശയുടെ മൂന്ന് ശതമാനമാണ് ഗുണഭോക്താവിന്റെ വിഹിതം. ആറുശതമാനം ടൂറിസംവകുപ്പ് നൽകും. നാലുമാസം വായ്‌പ തിരിച്ചടവില്ല. 50,000 തൊഴിലാളികൾക്ക് 100 കോടി രൂപ വിതരണം ചെയ്യും. പലിശ ഇളവിനായി ഒമ്പത് കോടി രൂപ ടൂറിസംവകുപ്പ് വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.ടൂറിസംവകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കൺവീനർ എൻ അജിത് കൃഷ്‌ണൻ, കേള ബാങ്ക് സിഇഒ പി എസ് രാജൻ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....