രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധന. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 69,652 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 28,36,925 ആയി ഉയർന്നു. മരണസംഖ്യ 53,866 ആയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ചത് 977 പേരാണ്. ഇതുവരെ 20.96 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ളത് 6,86,395 പേർ. ഒരു ദിവസം നടത്തുന്ന കൊവിഡ് പരിശോധനകളിലും റെക്കോഡാണ് ഇന്നലെ. 9.18 ലക്ഷത്തിലേറെ സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയാണെന്ന് ആഭ്യന്തര മന്ത്രാലയം. കൂടുതൽ പരിശോധനകൾ നടത്തി തുടക്കത്തിൽ തന്നെ രോഗബാധിതരെ കണ്ടെത്തി ചികിത്സ നൽകുന്നത് വെന്‍റിലേറ്റർ സഹായം ആവശ്യമുള്ള രോഗികളുടെ തോത് കുറയ്ക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗവ്യാപനത്തിൽ രാജ്യത്ത് മുൻപന്തിയിലുള്ള മഹാരാഷ്ട്രയിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിലുണ്ടായത്. 13,165 പേർക്ക് സംസ്ഥാനത്ത് പുതുതായി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 6.28 ലക്ഷം പിന്നിട്ടു. ഇതിൽ 4.46 ലക്ഷം പേരാണ് രോഗമുക്തരായത്. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് മരണം 21,033 ആയിട്ടുണ്ട്. 346 പേരുടെ മരണം 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 1.60 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. തമിഴ്നാട്ടിലെ മൊത്തം കേസുകൾ 3.55 ലക്ഷം കടന്നു. 2.96 ലക്ഷം പേരാണ് രോഗമുക്തരായത്. 6,123 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. 5,795 പേർക്കു പുതുതായി രോഗം കണ്ടെത്തി. 116 പേരാണ് ഇന്നലെ വൈറസ് ബാധ മൂലം മരിച്ചത്. രോഗവ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശിൽ മൊത്തം കേസുകൾ 3.16 ലക്ഷമായി. 2.26 ലക്ഷം പേരാണ് രോഗമുക്തരായത്. 2,906 പേർ മരിച്ചു. കർണാടകയിലെ മൊത്തം കേസുകൾ 2.49 ലക്ഷമാണ്. 1.64 ലക്ഷത്തിലേറെ പേർ രോഗമുക്തരായപ്പോൾ 4,327 പേർക്ക് മരണം സംഭവിച്ചു. ഉത്തർപ്രദേശിൽ 1.67 ലക്ഷവും ഡൽഹിയിൽ 1.56 ലക്ഷവും പശ്ചിമ ബംഗാളിൽ 1.25 ലക്ഷവും ബിഹാറിൽ 1.12 ലക്ഷവും പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായിരിക്കുന്നത്. തെലങ്കാനയിൽ 95,000 പിന്നിട്ടു; അസമിലും ഗുജറാത്തിലും 82,000വും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....