യുദ്ധകാല സന്നാഹങ്ങളൊരുക്കി മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം. കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങും. പുതിയ ചിത്രങ്ങളുടെ റജിസ്ട്രേഷന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം േചംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം തുടരുകയാണ്. നേരത്തെ ഓഗസ്റ്റ് 17ന് ഷൂട്ടിങ് തുടങ്ങാനായിരുന്നു തീരുമാനം. കോവിഡ് കാല സമ്പര്‍ക്കവ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ക്കിടയില്‍ എങ്ങനെ ഷൂട്ടിങ് തുടങ്ങുമെന്ന ചിന്തയാണ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ക്വാറന്റീന്‍ ചെയ്യാമെന്ന പദ്ധതിയിലേക്ക് നീങ്ങുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക. സുരക്ഷയ്ക്കായി ചെലവേറിയ യുദ്ധകാല സന്നാഹങ്ങളൊരുക്കി മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ പക്ഷേ പുതിയ മലയാളസിനിമകളുടെയെല്ലാം ഷൂട്ടിങ് അനിശ്ചിതത്വത്തിലാണ്. പുതിയ ചിത്രങ്ങളുടെ റജിസ്ട്രേഷന് ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും തുടക്കമിട്ടെങ്കിലും ഒരൊറ്റ ചിത്രം പോലും പുതിയതായി റജിസ്റ്റര്‍ ചെയ്തിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....