News Beyond Headlines

03 Sunday
May

കൊവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ചൈനയിൽ അനുമതി

  ചൈനയിലെ ആഭ്യന്തര കമ്പനികൾ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനുകൾ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി. ഔദ്യോഗികമായി അംഗീകാരം ലഭിക്കാത്ത വാക്സിനുകളാണ് ഹൈ റിസ്ക് വിഭാഗക്കാരിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആരോഗ്യ വിഭാഗം അനുമതി നൽകിയിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ചൈനീസ് വാക്സിൻ മാനെജ്മെന്‍റ് നിയമപ്രകാരമാണിതെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ കൺസന്‍റ് ഫോമുകൾ, പാർശ്വഫല നിരീക്ഷണ പ്ലാനുകൾ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള പ്ലാനുകൾ, നഷ്ടപരിഹാര പ്ലാനുകൾ തുടങ്ങി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് ഈ വാക്സിനുകൾ ഉപയോഗിക്കുക. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ദൗത്യസേന ഇക്കാര്യങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. ചൈന വികസിപ്പിച്ച കൊവിഡ് വാക്സിനുകൾ ഇപ്പോൾ മനുഷ്യരിലുള്ള പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ആദ്യ ഡോസുകൾ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങളൊന്നും കാര്യമായി ഉണ്ടായിട്ടില്ല എന്നാണു റിപ്പോർട്ട്. പരീക്ഷണങ്ങൾ വിജയകരമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിന് അനുമതി. അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ലിനിക്കൽ ട്രയലുകളിലുള്ള വാക്സിനുകൾ പരിമിതമായ തോതിൽ ഉപയോഗിക്കാൻ ചൈനീസ് വാക്സിൻ മാനെജ്മെന്‍റ് നിയമം അനുവദിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ, അതിർത്തിയിലുള്ള ഓഫിസർമാർ, വിദേശത്ത് അടിയന്തരമായി പോകേണ്ട ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം അവരുടെ അനുമതിയോടെ ഈ വാക്സിനുകൾ നൽകുമെന്നാണു റിപ്പോർട്ട്. ഭക്ഷ്യ മാർക്കറ്റുകൾ, ഗതാഗത സംവിധാനങ്ങൾ, സേവന മേഖലകൾ എന്നിവിടങ്ങളിലും അടിയന്തര ഉപയോഗം പരിഗണിക്കും. ചൈനയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്ക് വാക്സിൻ നൽകുമെന്നാണു സൂചന. വാക്സിൻ നൽകുന്നത് സൗജന്യമായാണെന്നും റിപ്പോർട്ട്. ഇതിനിടെ, ചൈനീസ് സൈന്യം വൻതോതിൽ വാക്സിനേഷൻ ആരംഭിച്ചു കഴിഞ്ഞതായും പറയുന്നുണ്ട്. എന്നാൽ, അതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് കമ്പനി സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ആദ്യ ഘട്ടം ക്ലിനിക്കൽ ട്രയലുകളിൽ ഇതു വിജയിച്ചു എന്നാണു പറയുന്നത്. ഇതിനിടെ, പെറു, മൊറോക്കോ, അർജന്‍റീന എന്നിവിടങ്ങളിൽ ഇതിന്‍റെ മൂന്നാം ഘട്ടം പരീക്ഷണങ്ങൾക്ക് സിനോഫാം കഴിഞ്ഞ ദിവസം കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. യുഎഇയിലെ 20,000ത്തിലേറെ പേർക്ക് സിനോഫാമിന്‍റെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി നൽകിയിട്ടുണ്ട്. അതിന്‍റെ ഫലം നിരീക്ഷിക്കുകയാണെന്ന് സിനോഫാം എംഡി യാങ് സിയാവോമിങ് പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....