News Beyond Headlines

03 Sunday
May

യുഎഇ കോണ്‍സിലേറ്റ് വാടക ബിജെപി പാളയത്തിലേക്ക്

വിവാദങ്ങളില്‍പെട്ട് ഉഴലുന്ന തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഒഴുകുന്നത് ബിജെപി യിലെ ചില ഉന്നതരിലേക്ക് എന്ന് സൂചന. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം നല്‍കിയിട്ടും അവിടെ കെട്ടിടം പാണിയാതെ സംഘപരിവാര്‍ പാളത്തിലേക്ക് ഫണ്ട് പത്തിക്കാനുള്ള വഴിയായി വാടക കെട്ടിടത്തില്‍ തുടരുകയാണന്ന സൂചനയാണ് പുറത്തുവരുന്നത്. പരിവാര്‍ സംഘടനകളുടെ ബാക്കിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനല്‍ തലവനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. യുഎഇ കോണ്‍സുലേറ്റ് ഓഫിസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടും നടപടികള്‍ എങ്ങുമെത്താത്തതിനു പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറി. ഉത്തരവിറങ്ങി മൂന്നു വര്‍ഷമായിട്ടും, മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടും ഫയല്‍ മുന്നോട്ടു നീങ്ങിയില്ല. ആദ്യം കവടിയാറിലും പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂമി തിരഞ്ഞെടുത്തശേഷം പദ്ധതി കുടപ്പനകുന്നിലെ ഫാമിനോട് ചേര്‍ന്നുള്ള ഭൂമിയിലേക്കു മാറ്റി. ഇപ്പോള്‍ വീണ്ടും കടവടിയാറിലെ ഭൂമിയാണ് പരിഗണനയില്‍. കവടിയാറില്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടും മണക്കാട്ടെ വാടക കെട്ടിടത്തില്‍ തുടരാന്‍ കോണ്‍സുലേറ്റിലെ ചിലര്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം തിരുവന്തപുരത്തെ പരിവാര്‍ ഉന്നതന്റെ ബന്ധുവിന്റേതാണ് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നവിവരം. . കോണ്‍സുലേറ്റിലെ താല്‍ക്കാലിക ഉദ്യോഗസ്ഥ അവര്‍കക് ബന്ധമുള്ള ആളുകള്‍ക്ക് വേണ്ടി നടത്തിയ സമ്മര്‍ദഫലമായാണ് ഓഫിസ് മാറ്റം നടപ്പിലാകാതെ പോയതെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. കോണ്‍സുലേറ്റിലെ ചില താല്‍ക്കാലിക ജീവനക്കാര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത് 2016 ഒക്ടോബര്‍ മാസത്തിലാണ്. 2017 ഓഗസ്റ്റ് 11ന് കോണ്‍സുലേറ്റിന് സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സര്‍ക്കാരിനു കത്തു നല്‍കി. കവടിയാറില്‍ 70 സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് 2017 ഒക്ടോബര്‍ പത്തിനു റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. 11.90 കോടി മതിപ്പുവിലയുള്ള ഭൂമിയാണ് 90 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചത്. കോണ്‍സുലേറ്റ് കെട്ടിടത്തിനു പുറമേ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോണ്‍സുലേറ്റും , കേന്ദ്രസര്‍ക്കാരും താല്‍പര്യമെടുക്കാത്തതിനാല്‍ പദ്ധതി മുന്നോട്ടുപോയില്ല. ഇപ്പോഴും വലിയ വാടക നല്‍കിയാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങളുണ്ടായിട്ടും മണക്കാട്ടെ തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിങ് സൗകര്യമില്ലാത്ത സ്ഥലം തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....