തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ലോക്സഭാംഗം മരിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹോം അപ്ലൈന്‍സസ് വില്‍പ്പന ശൃംഖലയായ വസന്ത് ആന്‍ഡ് കമ്പനിയുടെ സ്ഥാപകനാണ് വസന്തകുമാര്‍. കോവിഡ് ബാധിധനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വസന്തകുമാര്‍ വെന്‍്റിലേറ്ററിലായിരുന്നു. ഓഗസ്റ്റ് പത്തിനാണ് വസന്തകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 2006ലും 2016ലും നംഗുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ചു. സിറ്റിംഗ് എം.പി പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാര്‍ ലോക്സഭയിലേക്ക വിജയിച്ചത്. തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍്റ് കുമാരി ആനന്ദന് വസന്തകുമാറിന്െ്റ സഹോദരിയാണ്. തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിളിസൈ സൗന്ദരരാജന് അടുത്ത ബന്ധുവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....