News Beyond Headlines

28 Tuesday
April

യുപി പൊലീസിനോട്‌ നന്ദിയുണ്ട്‌’: ഡോ. കഫീൽ ഖാൻ

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ജയില്‍വാസത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- "ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 8 മാസമാണ് എന്നെ തടവിലാക്കിയത്. അഞ്ച് ദിവസം വരെ ഭക്ഷണം പോലും തന്നില്ല. മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുവരുന്നതിനിടെ എന്നെ ഏറ്റുമുട്ടലില്‍ കൊല്ലാതിരുന്നതിന് യുപി പൊലീസിനോട് നന്ദിയുണ്ട്". തന്‍റെ മോചനത്തിനായി ശബ്‌ദമുയര്‍ത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. തന്നെ മോചിപ്പിക്കാന്‍ ഭരണകൂടം തയ്യാറല്ലായിരുന്നു. ജനങ്ങളുടെ പ്രാര്‍ഥന കൊണ്ടാണ് മോചനം സാധ്യമായത്. രാമായണത്തില്‍ മഹര്‍ഷി വാത്മീകി രാജധര്‍മത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ യുപിയിലെ 'രാജാവ്' രാജധര്‍മം നിര്‍വഹിക്കുന്നില്ലെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. യോഗി സര്‍ക്കാര്‍ തനിക്കെതിരെ മറ്റൊരു കേസ് പടച്ചുണ്ടാക്കിയേക്കാം. ഇപ്പോള്‍ താന്‍ ബിഹാറിലെയും അസമിലെയും പ്രളയബാധിതരെ സഹായിക്കാന്‍ പോവുകയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ. കഫീൽ ഖാനെ ഇന്നലെ അര്‍ധരാത്രിയാണ് കോടതി ഉത്തരവ് പ്രകാരം മോചിപ്പിച്ചത്. സിഎഎ വിരുദ്ധ സമരത്തിന്റെ ഭാ​ഗമായി അലിഗഡ് സർവകലാശാലയിൽ പ്രസംഗിച്ചതിനാണ് മുംബൈയില്‍ വെച്ച് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരിയില്‍ യുപി പൊലീസ് കഫീല്‍ ഖാന് മേല്‍ എന്‍എസ്എ ചുമത്തുകയും ചെയ്‌തു. പൗരത്വ നിയത്തിനെതിരായ കഫീൽ ഖാന്റെ പ്രസംഗത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കഫീൽ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്‌തു. അലഹബാദ് കോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യുപി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹർജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു അര്‍ധരാത്രിയോടെ മോചനം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....