News Beyond Headlines

05 Sunday
July

ബിജെപിക്ക് ജിഡിപി വെല്ലുവിളി

സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കൂടി പിന്തുണയോടെ സർക്കാരിനെ നേരിടാനാണു തീരുമാനം. രാജ്യസഭയിലെയും ലോക്സഭയിലെയും 5 എംപിമാർ വീതമുള്ള കമ്മിറ്റി യോഗത്തിൽ ഗുലാംനബി ആസാദ് അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 11 ബില്ലുകളിന്മേലുള്ള നിലപാടിനെക്കുറിച്ചു റിപ്പോർട്ട് തയാറാക്കി പാർട്ടി പ്രസിഡന്റിന് നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി അംഗം ജയറാം രമേഷ് അറിയിച്ചു. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരുവട്ടം കൂടി യോഗം ചേർന്ന് അന്തിമരൂപം നൽകും. ജിഡിപി വളർച്ച –23.9 ശതമാനമായിട്ടും തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും രൂക്ഷമായിട്ടും പ്രധാനമന്ത്രി മിണ്ടാത്തതിനെ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് നീക്കം. കോവിഡ് മഹാമാരി നേരിടുന്നതിലെ പാളിച്ചകളും ചൂണ്ടിക്കാണിക്കും. പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയതിനെ എതിർക്കും. പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നൽകിയവർക്കു നികുതിയിളവു നൽകാനുള്ള നീക്കത്തെയും എതിർക്കും. കടബാധ്യതാ നിർധനത്വ ചട്ടത്തിൽ കമ്പനികൾക്കനുകൂലമായി വ്യവസ്ഥകൾ കൊണ്ടുവരുന്നതിലെ സർക്കാരിന്റെ ഉദ്ദേശ്യത്തെയും പാർട്ടി സംശയത്തോടെയാണു കാണുന്നത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തകർച്ച, അതിർത്തിയിൽ ചൈനയുടെ കയ്യേറ്റ വിഷയത്തിലെ സർക്കാർ നിലപാട്, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങൾക്കു കൊടുക്കാത്തത്, ഇതരസംസ്ഥാനത്തൊഴിലാളികളുടെ കഷ്ടപ്പാടുകൾ തുടങ്ങിയവയും ഉന്നയിക്കും. കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ആനന്ദ് ശർമ തുടങ്ങിയവരും പങ്കെടുത്തു. പാർലമെന്റിൽ ശൂന്യവേളയുടെ സമയം അരമണിക്കൂറായി കുറയ്ക്കുന്നതിനെക്കുറിച്ചു ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും സർക്കാർ അഭിപ്രായമാരാഞ്ഞു. ചോദ്യോത്തരവേള ഇല്ലാത്ത സാഹചര്യത്തിൽ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ സഭയിൽ വായിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. ശൂന്യവേള അരമണിക്കൂറാക്കുന്നതു സംബന്ധിച്ച് സ്പീക്കറും രാജ്യസഭാ ചെയർമാനുമാണു തീരുമാനമെടുക്കേണ്ടതെന്നു പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ചോദ്യോത്തരവേള ഉണ്ടാകില്ലെന്ന് രാജ്യസഭയുടെയും ലോക്സഭയുടെയും വിജ്ഞാപനങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ നക്ഷത്രചിഹ്നമിടാത്ത, ഉത്തരങ്ങൾ എഴുതി നൽകുന്ന ചോദ്യങ്ങൾ അനുവദിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. ചോദ്യോത്തരവേള വേണ്ടെന്നു വച്ചതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....