മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ ഹിതാമിയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ചർച്ചകളിലൂടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം രാജ് നാഥ് അഭിപ്രായപ്പെട്ടിരുന്നു. മോസ്കോയിൽ ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിനു ശേഷമാണ് രാജ്നാഥ് അവിടെ നിന്നു മടങ്ങിയത്. യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി ജന. വെയ് ഫെൻഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രിയുമായും രാജ്നാഥ് ചർച്ച നടത്തി. ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് രാജ്നാഥ് ടെഹ്റാനിലെത്തിയിരിക്കുന്നത്. പേർഷ്യൻ ഗൾഫിൽ സംഘർഷത്തിന്റെ അലയൊലികളുണ്ട്. ഇസ്രയേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചതും നയതന്ത്രബന്ധം ആരംഭിച്ചതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളെയും പലസ്തീനെയും യുഎഇ വഞ്ചിച്ചുവെന്നാണ് ഇറാൻ പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സുഹൃത്തുക്കളാണ്. അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം. പരസ്പര ബഹുമാനം നിലനിർത്തിയുള്ള ചർച്ചകളാണു വേണ്ടത്- ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിൽ രാജ് നാഥ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....