News Beyond Headlines

01 Thursday
January

ആദ്യ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രി ഒരുങ്ങി

കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍ഗോഡ് തെക്കില്‍ വില്ലേജില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ ടാറ്റ ഗ്രൂപ്പ് ആശുപത്രി പൂര്‍ത്തിയാക്കി. വെല്ലുവിളികളെ അതിജീവിച്ച്. ഇവിടെ ആശുപത്രി വരുന്നതില്‍ എതിര്‍പ്പുമായി തുടക്കംമുതല്‍ ചില തല്‍പരകക്ഷികള്‍ രംഗത്തുണ്ടായിരുന്നു. എല്ലാത്തിനെയും അതിജീവിച്ചുള്ള ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാരും കലക്ടര്‍ ഡോ. ഡി സജിത്ബാബുവും നടത്തിയത്. ആശുപത്രി നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തെക്കില്‍ വില്ലേജില്‍ സ്ഥലം കണ്ടെത്തി. 15 ഏക്കര്‍ റവന്യു ഭൂമിയാണ് കണ്ടെത്തിയത്. ചെരിഞ്ഞുകിടക്കുന്ന സ്ഥലം ആശുപത്രിയാക്കി മാറ്റുകയെന്നത് ദുഷ്‌കരമാണെന്നതിനാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന് കീഴിലുള്ള കുറച്ചുഭാഗം വിട്ടുതരണമെന്ന് സമസ്തയോട് സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ഥന പരിഗണിച്ചതോടെയാണ് നിര്‍മാണം വേഗത്തിലായത്. സ്ഥലത്തിന്റെ പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കാസര്‍കോട് എംഎല്‍എ എന്‍ നെല്ലിക്കുന്നും പത്രമുത്തശ്ശിയും കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. തെക്കിലില്‍ കണ്ടെത്തിയ ഭൂമി ആശുപത്രി നിര്‍മാണത്തിന് അനുയോജ്യമല്ലെന്നും മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും വരെ ഇവര്‍ പ്രചരിപ്പിച്ചു. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ പത്രപ്രസ്താവനയും നടത്തി. കോവിഡ് കാലത്ത് ആതുരരംഗത്തെ സൗകര്യം വര്‍ധിപ്പിക്കാനുതകുന്ന ആശുപത്രി സമുച്ചയം വരുന്നതിനെ എതിര്‍ത്ത് എംഎല്‍എ രംഗത്തെത്തിയപ്പോഴും ഇതിനെ തള്ളിപ്പറയാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. ഓരോ ഘട്ടത്തിലും സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും കലക്ടറും പ്രത്യേക ശ്രദ്ധചെലുത്തി. സ്ഥലം നിരപ്പാക്കാനായി കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷന്‍ നിരവധി ജെസിബിയും ടിപ്പറും ഉള്‍പ്പെടെ വിട്ടുനല്‍കി. ആശുപത്രിക്കായുള്ള കണ്ടെയ്നറുകള്‍ കൊണ്ടുവരാന്‍ വഴിയില്ലാതായപ്പോള്‍ റോഡുനിര്‍മാണത്തിന് സ്ഥലവും കണ്ടെത്തി. ദേശീയപാതയില്‍ അമ്പട്ട വളവില്‍നിന്നും 12 മീറ്റര്‍ വീതിയിലുള്ള റോഡുനിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയായി. അരികുകെട്ടി ടാറിങ് നടത്തുക മാത്രമാണ് അവശേഷിക്കുന്നത്. കുഴല്‍കിണര്‍ നിര്‍മിച്ച് കുടിവെള്ള സൗകര്യവും പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി പ്രശ്നവും താല്‍കാലികമായി പരിഹരിച്ചു. രണ്ടുമാസത്തിനുള്ളില്‍ റോഡും അതിനുമുമ്പായി ബാവിക്കരയില്‍നിന്ന് കുടിവെള്ളവും കൂടുതല്‍ ശേഷിയിലുള്ള വൈദ്യുതി ലഭിക്കാനുള്ള സൗകര്യവും ഒരുക്കും. 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യയ്തു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയില്‍ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോല്‍ ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....