News Beyond Headlines

17 Friday
July

ദീപാവലിയോട് അടുപ്പിച്ച് ആക്രമണം

ഡല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു പിടിയിലായ അല്‍ഖ്വയിദ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ നാല് നഗരങ്ങളിലും ഒരേ സമയം ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഭീകരാക്രമണം നടത്തി സാധാരണക്കാരായ ആളുകളെ കൊല്ലാനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കില്‍ കേരളത്തിലും കര്‍ണാടകത്തിലും സൈനിക കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം. പാകിസ്താന്‍ അല്‍ഖ്വയ്ദയുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം ഭീകരര്‍ പുലര്‍ത്തിയിരുന്നു. സ്‌ഫോടനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭീകരവാദ ആക്രമണങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ ധനസമാഹരണം നടത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. അതേസമയം സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലോ, കശ്മീരിലോ കൈമാറുമെന്നും ഇവരെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയവരില്‍ രണ്ടോ, മൂന്നോ പേർ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് എന്‍.ഐ.എയുടെ നിര്‍ണ്ണായക നീക്കത്തില്‍ ഒമ്പത് പേരും പിടിയിലായത്. എറണാകുളത്ത് നിന്ന് മൂന്ന് പേരെയും പഞ്ചിമ ബംഗാളില്‍നിന്ന് ആറു പേരെയുമാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പിടിയിലായ ഒമ്പത് പേരും ബംഗാള്‍ സ്വദേശികളാണ്. വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും ഭീകരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....