ചെന്നൈ: ദ്രാവിഡ നേതാവും സാമൂഹ്യ പരിഷ്കര്‍ത്താവുമായി പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. തിരുച്ചിയില്‍ പെരിയാര്‍ പ്രതിമയ്ക്ക് കാവി നിറം പൂശുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു. ഇനംകുലത്തൂര്‍ ഗ്രാമത്തിലെ സമത്വപുരത്തുള്ള പെരിയാര്‍ സ്മാരകത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഞായറാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവിധയിടങ്ങളില്‍ നിന്നുള്ള ദ്രാവിഡ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി പെരിയാര്‍ പ്രതിമകള്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് അരിയലൂരിലെ പ്രതിമയ്ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പ്രതിമയ്ക്ക് നേരെ കരി ഓയില്‍ പ്രയോഗമാണ് നടന്നത്. സംഭവത്തിന് എതിരെ രൂക്ഷ പ്രതികരണുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് രംഗത്തെത്തി. 'ഇതേ തെറ്റ് ആവര്‍ത്തിക്കുന്നര്‍, കൂടുതല്‍ അവഗണിക്കപ്പെടുമെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത'് എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. പെരിയാര്‍ തമിഴ് മുന്നേറ്റത്തിന്റെ നേതാവാണ്. അദ്ദേഹത്തെ അപമാനിച്ച് അവര്‍ സ്വയം അനാദരവ് കാണിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....