മംഗളൂരു: ഞായറാഴ്ച വൈകിട്ട് മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം 33.38ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന 83.875 പവന്‍ വരുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരുവിലെത്തി ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്റിഗോ വിമാനത്തിലാണ് സ്വര്‍ണം കടത്താനുള്ള ശ്രമമുണ്ടായത്.രഹസ്യവിവരത്തെ തുടര്‍ന്നാണ് മംഗളൂരു കസ്റ്റംസ് വിമാനത്തില്‍ പരിശോധന നടത്തിയത്. ഹൈദരാബാദിലേക്ക് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് കരുതുന്നു. ദുബായില്‍ നിന്ന് വിമാനത്തില്‍ കയറിയ ആള്‍ സ്വര്‍ണം സീറ്റിനടിയില്‍ ഒളിപ്പിച്ച് മംഗളൂരുവില്‍ ഇറങ്ങിയിട്ടുണ്ടാകുമെന്ന് കസ്റ്റംസ് അധികൃതര്‍ കരുതുന്നു. ഇവിടെ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയില്‍ മംഗളൂരുവില്‍ നിന്ന് മറ്റൊരാള്‍ കയറി സ്വര്‍ണമെടുത്ത് ഹൈദരാബാദ് വിമാനത്താവളം വഴി പുറത്ത് എത്തിക്കാനുള്ള പദ്ധതിയാണെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്.സീറ്റില്‍ യാത്ര ചെയ്ത ആളെയും ഹൈദരാബാദിലേക്ക് ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന ആളുകളെയും കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....