കൊച്ചി: കനകമല ഐഎസ് കേസില്‍ പ്രതിയായ സുബ്ഹാനി ഹാജയെ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം തടവിനും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വിദേശത്ത് പോയി ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശേഷം ഇന്ത്യയില്‍ വിചാരണക്ക് വിധേയനാക്കിയ ആദ്യ പ്രതിയാണ് തൊടുപുഴ സ്വദേശിയായ സുബഹാനി ഹാജ. സുബഹാനി ഐ.എസിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തെന്നാണ് എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഐ.എസ് ഓപ്പറേഷനുകള്‍ക്ക് വേണ്ടി സ്ഫോടക-രാസ വസ്തുക്കള്‍ ശേഖരിക്കുന്ന ദൗത്യം സുബഹാനിയേയാണ് ഏല്‍പ്പിച്ചിരുന്നതെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കിയത്. ഐ.എസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്നും ആറ് പേരെ അറസ്റ്റ് ചെയ്തോടെയാണ് സുബഹാനിക്കും ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. ഇയാളെ തിരുനല്‍വേലിയില്‍ നിന്നും പിടികൂടുകയായിരുന്നു.2015 ഏപ്രിലില്‍ സുബഹാനി തുര്‍ക്കി വഴി ഇറാഖിലെ മൊസൂളിലെ ഐഎസ് കേന്ദ്രത്തിലെത്തുകയും വിദഗ്ധ പരിശീലനത്തിന് ശേഷം ഐ.എസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെടുകയുമായിരുന്നു. നാല് മാസം ഇയാള്‍ ഐഎസിന്റെ പല അക്രമണങ്ങളിലും പങ്കെടുത്തു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നാണ് എന്‍ഐയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ താന്‍ ആലോചിച്ചിട്ടില്ലെന്ന് സുബ്ഹാനി കോടതിയെ അറിയിച്ചു. സുബ്ഹാനി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....