News Beyond Headlines

18 Monday
May

യൂത്ത് കോണ്‍ഗ്രസ് ഇടഞ്ഞു,സമരം പിന്‍വലിച്ച് ചെന്നിത്തല

പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിക്കാനായി തുടങ്ങിയ സമരത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വലിയാന്‍ തീരുമാനിച്ചതോടെ കൊവിഡിനെ കൂട്ടുപിടിച്ച് ചെന്നിത്തലയും സംഘവും രംഗം വിട്ടു. കഴിഞ്ഞ എണ്‍പത്തിമൂന്ന് ദിവസമായി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നില്‍ പോലും ഒരു തെളിവും പുറത്തുവിടാന്‍ സാധിക്കാത്തതും, അന്വേഷണ ഏജന്‍സികള്‍ വന്നിട്ടും ഒരു തരിമ്പും സര്‍ക്കാരിനെതിരെ കണ്ടത്താന്‍ സാധിക്കാതിരുന്നതുമാണ് യുവജന നേതാക്കളുടെ എതിര്‍പ്പിന് ഇടയാക്കിയത്. അതിനുമപ്പുറം ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ അംഗത്വ സുവര്‍ണ ജൂബിലി ആഘോഷം നടന്നദിവസം അതിന്റെ ശോഭകെടുത്താന്‍ വിറ്റി ബലറാം ശബരിനാഥ് എന്നിവര്‍ ചേര്‍ന്ന നടത്തിയ അക്രമസമരം എ ഗ്രൂപ്പുകാരായ യൂത്ത് നേതാക്കളുടെയും അണികളുടെയും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. തങ്ങള്‍ ഇനി തല്ലുകൊള്ളാന്‍ ഇല്ലന്ന് അവര്‍ കോണ്‍ഗ്രസ് വേദികളില്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വര്‍ണകടത്ത് കേസില്‍ മുഖമന്ത്രിയെ ചോദ്യം ചെയ്യും, അതു കഴിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബാഗങ്ങളിലേക്ക് കേസുകള്‍ നീളും തുടങ്ങിയ കാംപയനുകളുമായിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കളത്തിലിറക്കിയത്. അത് ക്‌ളച്ച് പിടിക്കാതെ വന്നപ്പോള്‍ ലൈഫ് മിഷന്‍ കൊണ്ടുവന്നു, അതു കഴിഞ്ഞ് ഖുറാന്‍ വിവാദമാക്കി. അതില്‍ ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അണികള്‍ ഒന്ന് ആവേശത്തില്‍ ആയതാണ്. പക്ഷെ പിന്നീട് കാര്യമായ പുരോഗതി ഇല്ലാതായതോടെ അവകര്‍ക്ക് മടുത്തു. സോളാര്‍ കേസുപോലെ സ്വര്‍ണകേസ് ഉയര്‍ത്താം എന്ന് വിശ്‌സിച്ചവര്‍ക്ക് എല്ലാം തിരിച്ചടി ആയി മാറി. ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. കെട്ടിപ്പൊക്കിയ മനക്കോട്ടകള്‍ കണ്‍മുന്നില്‍ തകര്‍ന്നു. ജനങ്ങളും മുഖംതിരിച്ചതോടെ സമരം പിന്‍വലിച്ച് തടിയൂരുകയാണ് യുഡിഎഫ്. കേരളത്തില്‍ പരിഹാസ്യമായ സര്‍ക്കാര്‍ വിരുദ്ധ സമരമായി ചെന്നിത്തലയുടെ സ്വപ്‌ന സമരം. സ്വര്‍ണക്കടത്തിന്റെ പേരില്‍ ഇല്ലാക്കഥകള്‍ പറഞ്ഞ് സമരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സമരത്തിലൂടെ ഓരോ ദിവസവും രോഗികള്‍ വര്‍ധിച്ചു. ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരുമുള്‍പ്പെടെ രോഗബാധിതരായി. കെഎസ്യു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതും അദ്ദേഹം വ്യാജ പേരില്‍ പരിശോധന നടത്തിയ സംഭവവും യുഡിഎഫിന് നാണക്കേടായി. തൃശൂരില്‍ സമരത്തിനിറങ്ങിയ നേതാവിന്റെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതും കടുത്ത വിമര്‍ശനമുയര്‍ത്തി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....