ഓക്സ്ഫഡ് കോവിഡ് വാക്സീന് ഡിസംബറില്‍ത്തന്നെ അംഗീകാരം ലഭിക്കുമെന്ന് സൂചന. ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചനകള്‍ പ്രകാരമാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അംഗീകാരം ലഭിച്ചാലും ആറുമാസമോ അതില്‍ അധികമോ കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാനാവൂ എന്നാണ് വിലിയിരുത്തല്‍. ഇന്ത്യയില്‍ നടക്കുന്ന പരീക്ഷണവും ഡിസംബറോടെ പൂര്‍ത്തിയായേക്കും.
ഒാക്സ്ഫഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സീന്‍ ബ്രിട്ടനില്‍ ക്രിസ്മസോടെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചടികളുണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ പുണയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷണവും ഡിസംബറില്‍ത്തന്നെ പൂര്‍ത്തിയാകും. ഇന്ത്യയില്‍ പരീക്ഷിച്ച് വിജയമുറപ്പിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ അംഗീകാരം ലഭിക്കൂ. ഇന്ത്യയില്‍ ഇതുവരെ വാക്സീന്‍ സ്വീകരിച്ച ആരിലും പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ല. പലരും രണ്ടാംഡോസ് വാക്സീന്‍ സ്വീകരിച്ചു. ബ്രിട്ടനില്‍ ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചിരുന്നു.
ബ്രിട്ടനില്‍ മൂന്നുദിവസവും ഇന്ത്യയില്‍ ആറുദിവസവും മാത്രമാണ് പരീക്ഷണം നിര്‍ത്തിവച്ചത്. അതുകൊണ്ടുതന്നെ അത് വാക്സീന്‍ വിപണിയിലെത്തുന്നതിന് കാലതാമസമുണ്ടാക്കില്ല. അവസാനഘട്ട പരീക്ഷണത്തിലുള്ള അമേരിക്കയിലെ മൊഡേണ കമ്പനി വികസിപ്പിക്കുന്ന വാക്സീന്‍ പ്രായമായവരിലും സുരക്ഷിതമാണെന്ന് പഠന റിപ്പോര്‍ട്ട്. തലവേദന, ക്ഷീണം, ശരീരവേദന, വിറയല്‍, കുത്തിവയ്പെടുത്ത സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് വിലയിരുത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....