News Beyond Headlines

28 Tuesday
April

എന്നെ തള്ളി വീഴ്ത്തിയതല്ല, രാജ്യത്തെ തള്ളിമാറ്റുന്നതാണ് പ്രശ്‌നം

തന്നെ തടഞ്ഞതോ തള്ളിവീഴ്ത്തിയതോ അല്ല പ്രശ്‌നമെന്നും ഈ രാജ്യത്തെയാകെ തള്ളി മാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണു യഥാര്‍ഥ പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ കര്‍ഷകരക്ഷാ യാത്രയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഹത്രസില്‍ നടന്നത്. ഞാന്‍ അവിടെ പോയത് അവര്‍ ഒറ്റയ്ക്കല്ല, എന്ന് ബോധ്യപ്പെടുത്താനാണ്. ഇതുവരെ രാജ്യത്തെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നോര്‍ക്കണം' രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷം നിര്‍ജ്ജീവമാണെന്നു പരാതിയുണ്ട് ?

ഏതു രാജ്യത്തും പ്രതിപക്ഷത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചട്ടക്കൂടുണ്ടാകും. ഇവിടെ അവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. സ്വതന്ത്രമായ മാധ്യമങ്ങളും സ്ഥാപനങ്ങളുമുള്ള അന്തരീക്ഷമുണ്ടാകട്ടെ, ഈ സര്‍ക്കാര്‍ അധികകാലം നില്‍ക്കില്ലെന്നു ഞാന്‍ കാണിച്ചു തരാം.

താങ്കള്‍ കുഷ്യനിട്ട ട്രാക്ടറിലിരുന്നു രാഷ്ട്രീയ ടൂറിസം നടത്തുകയാണ് എന്നാണ് ബിജെപി പരിഹസിക്കുന്നത്?

8000 കോടി രൂപ ചെലവിട്ടു പുതിയ വിമാനം വാങ്ങിയതിനെക്കുറിച്ചു പ്രധാനമന്ത്രിയോടു നിങ്ങള്‍ ചോദിച്ചോ? ഡോണള്‍ഡ് ട്രംപിന് ഉള്ളതിനാല്‍ തനിക്കും വിമാനം വേണം എന്നാണു മോദിക്ക്. അതേക്കുറിച്ചു ചോദ്യമില്ല, ട്രാക്ടറില്‍ കുഷന്‍ വച്ചതാണ് പ്രശ്‌നം!

കര്‍ഷക ബില്ലുകള്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ താങ്കള്‍ സ്ഥലത്തില്ലായിരുന്നല്ലോ?

അമ്മയുടെ ചികിത്സയ്ക്കായി യുഎസില്‍ പോകേണ്ടി വന്നു. ഓഫിസില്‍ ചിലര്‍ക്കു കോവിഡ് വന്നതു കൊണ്ട് സഹോദരിക്ക് അമ്മയോടൊപ്പം പോകാന്‍ പറ്റുമായിരുന്നില്ല.

കര്‍ഷക ബില്ലുകള്‍ക്കെതിരായ താങ്കളുടെ വാദം എന്താണ്?

രാജ്യത്തു നന്നായി നടന്നു വന്ന ഭക്ഷ്യ സുരക്ഷാ സംവിധാനമുണ്ട്, താങ്ങുവിലയുണ്ട്, വിതരണ സംവിധാനമുണ്ട്, ചന്തകളുണ്ട്. ഇതൊക്കെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. നോട്ടു നിരോധനം വഴി സാധാരണക്കാരെ തകര്‍ത്തു, ചരക്കു സേവന നികുതി വഴി ചെറുകിട വ്യവസായികളെ തകര്‍ത്തു, ലോക്ഡൗണ്‍ പ്രഖ്യാപിച്ച് തൊഴിലാളികളെ തകര്‍ത്തു, ഇനി കാര്‍ഷിക മേഖല കൂടി തകര്‍ക്കണം. അംബാനിയും അഡാനിയും മോദിയും മാത്രം മതി എന്നതാണ് ബിജെപി നിലപാട്.

രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്നു ജനക്കൂട്ടം ആര്‍ത്തുവിളിച്ച സമര വേദികളില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ചു. ബില്ലുകള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച രാഹുല്‍, കര്‍ഷകര്‍ക്കൊപ്പം അവസാനശ്വാസം വരെ താനുണ്ടാകുമെന്നു പറഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള സമരം തടയാന്‍ ധൈര്യമുള്ളവര്‍ വരൂ എന്നു വെല്ലുവിളിക്കുകയും ചെയ്തു.

ഗ്രാമങ്ങളിലെ ചന്തകളിലേക്ക് ട്രാക്ടറിലെത്തിയ രാഹുല്‍ അവിടെ കൂടി നിന്നവരുടെ പരിഭവങ്ങള്‍ കേട്ടാണ് നീങ്ങുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....