ഉത്രാ വധക്കേസ് ഈ മാസം 14 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം കേള്‍ക്കലാണ് 14ന് ഉണ്ടാവുക. പ്രാരംഭ വാദത്തിന് ശേഷം വിചാരണ തീയതി നിശ്ചയിക്കും. അതേസമയം, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം മാത്രമേ ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളു. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുത്ത രണ്ടു കേസുകളുടെയും കുറ്റപത്രം തയാറാക്കി വരികയാണ്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സൂരജ് മാത്രമാണ് പ്രതി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആയരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റപത്രത്തില്‍ 217 സാക്ഷികളുണ്ട്.
ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിനെ കൊട്ടാരക്കര ജയിലില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. രണ്ടാം പ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു.കേസ് പരിഗണിക്കുമ്പോള്‍ അതിവേഗ വിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ വീണ്ടും ആവശ്യപ്പെടും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗാര്‍ഹിക പീഡനക്കേസിന്റെ കുറ്റപത്രവും തയറായിട്ടുണ്ട്. എന്നാല്‍, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിന് ശേഷം മാത്രം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിനെ കൂടാതെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സൂരജ് ഒഴികെ മറ്റു മുന്നു പേരും ജയില്‍ മോചിതരായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....