കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലു യാത്രക്കാരില്‍ നിന്നായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോയോളം സ്വര്‍ണം കണ്ടെത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ 4 പേര്‍ കസ്റ്റംസ് പരിശോധനയില്‍ പിടിയിലായി. ആകെ രണ്ടരക്കോടിയിലധികം രൂപയുടെ സ്വര്‍ണ കടത്താണ് കസ്റ്റംസ് കരിപ്പൂരില്‍ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയത്.
കസ്റ്റംസ് പ്രിവെന്‍ഷന്‍ ഡിവിഷന്റെ പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറു ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കണ്ണൂര്‍ പെരിങ്ങളം സ്വദേശിനി ജസീല അടി വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് 1673.7 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതേ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ് മല ദ്വാരത്തില്‍ ഒളിപ്പിച്ച 660 ഗ്രാം ക്വാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ മിശ്രിതവുമായും പിടിയിലായി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റ പരിശോധനയിലാണ് മറ്റു രണ്ടു യാത്രക്കാരില്‍ നിന്നായി മൂന്നു കിലോ 700 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്. ദുബായില്‍ നിന്ന് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി എംവി സൈനുദീന്‍ എന്നിവരാണ് ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാല്‍മുട്ടില്‍ കെട്ടിവച്ച് സ്വര്‍ണ മിശ്രിതം കടത്താനായിരുന്നു സൈനുദ്ദീന്റെ പദ്ധതി. സോക്‌സിനുള്ളിലാണ് ഷാനവാസ് സ്വര്‍ണം ഒളിപ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....