ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് വനിതകള്‍ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള ഇമ്മാനുവേല്‍ ചാര്‍പന്റിയറിനും അമേരിക്കയില്‍ നിന്നുള്ള ജെന്നിഫര്‍ എ ഡൗഡ്നക്കുമാണ് നൊബേല്‍ ലഭിച്ചിരിക്കുന്നത്. ജീനോം എഡിറ്റിനുള്ള പുതിയ രീതിയുടെ കണ്ടെത്തലിനാണ് പുരസ്‌കാരം. ജനിതക രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇവരുടെ കണ്ടുപിടുത്തം സഹായകമാവുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ജര്‍മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ സയന്‍സ് ഓഫ് പാത്തോജന്‍സ് മേധാവിയാണ് ഇമ്മാനുവേല്‍ ചാര്‍പന്റിയര്‍. ബെര്‍ക്കിലി സര്‍വകലാശാലയിലെ അധ്യാപികയാണ് ജെന്നിഫര്‍ എ ഡൗഡ്ന. സ്റ്റോക്ക്ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സില്‍ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇവര്‍ കണ്ടെത്തിയ ജനിറ്റിക് ടൂളിന് വലിയ ശക്തിയുണ്ടെന്നും പുരസ്‌കാര സമിതി. ചികിത്സകള്‍ക്കും നൂതന കാര്‍ഷിക വിളകള്‍ വികസിപ്പിക്കാനും ഈ കണ്ടുപിടുത്തം സഹായിക്കും. ജനിതകമായ പ്രശ്നങ്ങള്‍ എഡിറ്റ് ചെയ്ത് പരിഹരിക്കാന്‍ ഇവരുടെ കണ്ടെത്തല്‍ സഹായകമായെന്നും സമിതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....