മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സിനിമയാണ് ദിലീപിന്റെ നിര്‍മാണത്തിലുണ്ടായ 20-ട്വന്റി. മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,സുരേഷ്‌ഗോപി,ദിലീപ് തുടങ്ങിയ ഒട്ടനവധി താരനിര അണിനിരന്ന ചിത്രം മലയാളസിനിമയില്‍ വമ്പന്‍വിജയമായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരകഥയില്‍ ജോഷിയായിരുന്നു സിനിമയുടെ സംവിധാനം. മോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.ഇപ്പോഴിതാ 20-ട്വന്റി മാതൃകയില്‍ മറ്റൊരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടനയായ അമ്മ.അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം അമ്മയുടെ നേതൃത്ത്വത്തില്‍ സ്റ്റേജ്‌ഷോ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ നടത്താന്‍ സാധ്യമല്ലാത്തതിനാലാണ് സിനിമയെകുറിച്ച് ആലോചിക്കുന്നത്. ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയും അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു. ടികെ രാജീവിന്റെ കൈയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രികരിക്കാന്‍ പറ്റിയ കഥയുണ്ടെന്നും അതുകേള്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകാതെ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....