മാണി ഗ്രൂപ്പ് ഇടത്തേക്ക് ചേക്കേറിയതോടെ കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം . സീറ്റുകള്‍ മോഹിച്ച് നേതാക്കളുടെ പടതന്നെ രംഗത്ത് ഇറങ്ങിയതാണ് പ്രശ്‌നം.
കേരളാ കോണ്‍ഗ്രസ്-എം യുഡിഎഫ് വിടുന്നതോടെ ഒഴിവു വരുന്ന നിയമസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പലരും രംഗത്ത് വന്നതാണ് ഇപ്പോള്‍ തലവേുന.
കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുന്ന നേതൃനിരയെ കണ്ടെത്താന്‍ കാലുവാരല്‍ വലിയ പ്രശ്‌നമായേക്കും.,
ഇവിടെ ജോസ് കെ മാണി പക്ഷം കഴിഞ്ഞ തവണ ജയിച്ചതും മത്സരിച്ചതുമായ മുഴുവന്‍ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശം.
മാത്രമല്ല, അണികളില്‍ മതിപ്പുളവാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെ ഇവിടേയ്ക്ക് കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യുവത്വത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം കേരള കോണ്‍ഗ്രസ് ഒഴിഞ്ഞിട്ട സീറ്റുകള്‍ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു പട തന്നെ രംഗത്തുണ്ട്. അതില്‍ ജയിക്കുമെന്നുറപ്പുള്ളവര്‍ തുടങ്ങി നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ വരെയുണ്ട്.
സിറ്റിംഗ് സീറ്റായ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കെ സി ജോസഫ് കോട്ടയം ജില്ലയില്‍ മടങ്ങി വരവിന് കാത്തിരിക്കുന്നുണ്ട്. . പാലായില്‍ സിറ്റിങ്ങ് എംഎല്‍എ മാണി സി കാപ്പന്‍ നേതൃത്വം നല്‍കുന്ന എന്‍സിപി യിലെ ഒരു വിഭാഗം ഇടതുമുന്നണിയുമായി തെറ്റിയാല്‍ ഇവിടെ കാപ്പനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഉമ്മന്‍ചാണ്ടിയാണ് അണിയറയില്‍ക രുക്കള്‍ നീക്കുന്നത്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഒഴിയുന്ന ചില സീറ്റുകളെങ്കിലും തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ ജോസഫ് വിഭാഗം ബലം പിടിക്കുന്നുണ്ട്. ജോസഫിന് കോട്ടയത്ത് അണികളില്ലെന്ന് കോണ്‍ഗ്രസിനറിയാം.
കടുത്തുരുത്തിയിലൊഴികെ 100 പ്രവര്‍ത്തകരെ തികച്ചെടുക്കാന്‍ കഴിയുന്ന സ്ഥിതി വേറൊരു നിയോജകമണ്ഡലത്തിലും ജോസഫ് വിഭാഗത്തിനില്ല. അതിനാല്‍ കടുത്തുരുത്തി ഒഴികെയുള്ള കേരള കോണ്‍ഗ്രസ് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.
ചങ്ങനാശ്ശേരി സീറ്റ് കോട്ടയത്ത് അഭിഭാഷകയായ തന്റെ മകള്‍ക്ക് നല്‍കണമെന്ന ആഗ്രഹം സിഎഫ് തോമസ് ജോസഫിനെ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ നിലവിലെ സ്ഥിതിയില്‍ അത് പ്രായോഗികമാകാനിടയില്ല. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ പാകത്തില്‍ അങ്ങനൊരു സഹതാപതരംഗവും ചങ്ങനാശ്ശേരിയില്‍ ഉള്ളതായി കോണ്‍ഗ്രസ് കാണുന്നില്ല.
ജോസഫ് ഗ്രൂപ്പിന് ഒരു നഗരസഭാ വാര്‍ഡില്‍പോലും ആധിപത്യമുള്ള സ്ഥലമല്ല ചങ്ങനാശ്ശേരി. മാത്രമല്ല പണ്ടുമുതല്‍ കോണ്‍ഗ്രസാണ് ചങ്ങനാശ്ശേരിയിലെ ഒന്നാം പാര്‍ട്ടി.
ഇവിടെ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും സുധാകരന്‍ ഗ്രൂപ്പുകാരനുമായ ബിസിഎം കോളേജ് അധ്യാപകന്‍ ഡോ. അജീസ് ബെന്‍ മാത്യൂസും നാട്ടുകാരനായ കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യനും രംഗത്തുണ്ട്.
ഇരുവരും മണ്ഡലത്തില്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുമാണ്. കെ സി ജോസഫ് എംഎല്‍എയാണ് ചങ്ങനാശ്ശേരി പ്രതീക്ഷിക്കുന്ന മറ്റൊരു ശക്തന്‍.
മറ്റൊരു കോണ്‍ഗ്രസ് സീററുമോഹികള്‍ ഇടുക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. കെപിസിസി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് എന്നിവര്‍ സീറ്റിനായി രംഗത്തുണ്ട്.
ഇവിടെ പാര്‍ട്ടി ഘടകങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പേര് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡിസിസി അധ്യക്ഷനുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടേതാണ്. ഏറ്റുമാനൂര്‍ മുന്‍ നഗരസഭാധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയും ലി്സ്റ്റിലുണ്ട്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ സാധ്യതകളാണുള്ളത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാസുഭാഷ് ഇവിടെയും രംഗത്തുണ്ട്.
ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെയും ഇവിടെ പരിഗണിച്ചേക്കും.
ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. ജോസഫ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാറത്തോട് പഞ്ചായത്തില്‍ ഒഴികെ മറ്റൊരു പഞ്ചായത്തിലും നാമമാത്ര പ്രവര്‍ത്തകര്‍ പോലുമുള്ള പാര്‍ട്ടിയല്ല പൂഞ്ഞാറില്‍ ജോസഫ് വിഭാഗം.
കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെ പ്രധാനമായും പരിഗണിക്കുന്ന മണ്ഡലം കൂടിയാണിത്. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഒന്നാം പേരുകാരന്‍ കൂടിയാണ് കല്ലാനി. കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിമിനും പൂഞ്ഞാറില്‍ താല്പര്യമുണ്ട്.
കടുത്തുരുത്തി ജോസഫ് ഗ്രൂപ്പിനുതന്നെ നല്‍കും. വൈക്കത്ത് കഴിഞ്ഞ തവണ മത്സരിച്ച വനിത നേതാവ് വീണ്ടും സ്ഥാനാര്‍ത്ഥിയാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....