News Beyond Headlines

18 Monday
May

ഒമാന്‍ സുല്‍ത്താന്റെ നയങ്ങള്‍ക്ക് ഫ്രഞ്ച് മാസികയുടെ പ്രശംസ

സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ ഭരണനയങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രഞ്ച് മാസിക. സാമ്പത്തിക വൈവിധ്യവത്കരണത്തിനും ആധുനിക വത്കരണത്തിനും മുന്‍ഗണന നല്‍കിയുള്ള നയങ്ങളാണ് സുല്‍ത്താന്‍ നടപ്പില്‍ വരുത്തുന്നതെന്ന് ഫ്രഞ്ച് മാസികയായ ലെക്ലെസ് ഡ്യൂ മോയെന്‍ ഓറിയന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സ്വപ്ന പദ്ധതിയായ ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരുന്നതിന് സുല്‍ത്താന്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ വ്യവസായവത്കരണം, ചരക്കുഗതാഗതം, ടൂറിസം മേഖലകളില്‍ നിന്നുള്ള വരുമാന വര്‍ധനവിനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കൊവിഡും എണ്ണവിലയിലെ ഇടിവും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക വൈവിധ്യവത്കരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ വഴി കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ കൊവിഡിന്റെ ആഘാതം മറ്റ് രാജ്യങ്ങളെ പോലെ ഒമാന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിച്ചിട്ടുണ്ട്. റീട്ടെയില്‍, ടൂറിസം, നിര്‍മാണ മേഖലകളെയാണ് കോവിഡ് ഗുരുതരമായി ബാധിച്ചത്. മഹാമാരി ബിസിനസ് മേഖലയിലുണ്ടാക്കിയ ആഘാതം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടികളെയും ലേഖനത്തില്‍ പ്രശംസിക്കുന്നു. നഗരസഭാ നികുതികള്‍, സര്‍ക്കാര്‍ ഫീസുകള്‍, തുറമുഖ ഫീസ്, കാര്‍ഗോ നിരക്കുകള്‍ തുടങ്ങിയവയില്‍ ഇളവുകള്‍ നല്‍കിയാണ് സര്‍ക്കാര്‍ ബിസിനസ് മേഖലക്ക് താങ്ങായി നിന്നത്. ഒമാന്‍ വെലപ്‌മെന്റ് ബാങ്കിന്റെയും ചെറുകിട-ഇടത്തരം വ്യവസായ വികസന ഫണ്ടിന്റെയും വായ്പാ തവണകളുടെ അടവ് നീട്ടി നല്‍കുകയും ചെയ്തു. ചരക്കുഗതാഗത കേന്ദ്രമായതിനാല്‍ ആഗോള വാണിജ്യത്തിലുണ്ടായ വലിയ കുറവ് ഒമാന്റെ സമ്പദ്ഘടനയെയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....