ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ ദേഹത്ത് അണുനാശിനി തളിച്ചു. തുടര്‍ന്ന് ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ അഞ്ചിനു രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫ്ളാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന -സുരേഷിന്റെയും പ്ലിന്റുവിന്റെയും മകന്‍ ക്രിസ്വാന്റെ ശരീരത്തിലാണ് അണുനാശിനി തളിച്ചത്. അണുനാശിനി പ്രയോഗം ചോദ്യം ചെയ്ത കുട്ടിയുടെ അച്ഛനെ അണുനാശിനി തളിച്ചയാള്‍ ആക്രമിച്ചതായും പരാതിയുണ്ട്. അടുത്ത ദിവസം കുട്ടിക്ക് ദേഹമാകെ ചൊറിച്ചിലും തടിപ്പും ത്വക്കിന് നിറം മാറ്റവും ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് കൊവിഡ് രോഗി വസ്ത്രങ്ങള്‍ എടുക്കാനായി ഫ്ളാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെ അണുനശീകരണം നടത്തിയതെന്നാണ് പറയുന്നത്. എന്നാല്‍, ഇവിടുത്തെ തന്നെ താമസക്കാരനായ ഇയാളെ അണുനശീകരണത്തിന് നിയോഗിച്ച കാര്യം ആര്‍ക്കും അറിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....