വയലാര്‍ പുരസ്‌കാരം ലഭിച്ച കവി ഏഴാച്ചേരി രാമചന്ദ്രനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രന്‍ എന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കൃതിക്ക് പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി.
മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രന്‍. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം മനുഷ്യനെ വര്‍ഗ പക്ഷപാതിത്വത്തോടെ കാണുകയും ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം കവിതകളില്‍ പ്രതിഫലിപ്പിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം' എന്ന കവിതാസമാഹാരത്തിന് ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണ്. അഭിന്ദനങ്ങള്‍.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവുമാണ് അവാര്‍ഡ്. ഏഴാച്ചേരി രാമചന്ദ്രന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....