ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്താന്‍ പൗരനും ലഷ്‌കര്‍ ഉന്നത കമാന്‍ഡറുമായ സൈഫുള്ളയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് തീവ്രവാദികളെ വധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീനഗര്‍ പൊലീസ് വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ലഷ്‌കര്‍ ഉന്നത കമാന്‍ഡറും പാക് പൗരനുമായ സൈഫുള്ളയും മറ്റൊരാള്‍ പുല്‍വാമ നിവാസിയായ ഇര്‍ഷാദ് അഹമ്മദ് ദാര്‍ എന്ന അബു ഉസാമയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 മുതല്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നിരവധി ആക്രമണങ്ങളില്‍ പങ്കാളികളാകുകയും ചെയ്തയാളാണ് അബു ഉസാമ. ഒരാഴ്ചയ്ക്കിടയില്‍ മാത്രം കശ്മീര്‍ താഴ്വരയില്‍ നാല് വ്യത്യസ്ത ഏറ്റുമുട്ടലിലും ആക്രമണത്തിലുമായി 10 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ന് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതോടെ ഈ വര്‍ഷം ശ്രീനഗറില്‍ മാത്രം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 18 ആയി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....