News Beyond Headlines

06 Monday
July

യുവാവിനെ ആക്രമിച്ച് ടെലിഫിലിമിന്റെ തിരക്കഥ തട്ടിയെടുത്ത സംഘം പിടിയില്‍

യുവാവിനെ ആക്രമിച്ച് ടെലിഫിലിമിന്റെ തിരക്കഥ തട്ടിയെടുത്ത നാലംഗ സംഘത്തെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര പുന്നോപ്പടി കിഴക്കേകുടി ഹരീഷിനെയാണ് സംഘം ആക്രമിച്ച് തിരക്കഥ തട്ടിയെടുത്തത്. പെരുമറ്റം ചേലക്കരക്കുന്നേല്‍ നിബിന്‍ (31), കാവുങ്കര മാര്‍ക്കറ്റ് ഭാഗത്ത് കുട്ടത്തുകുടി ഷിനാജ് ( 36) പെരുമറ്റം കല്ലുംമൂട്ടില്‍ മാഹിന്‍ (30), പുന്നോപ്പടി നിലക്കനായില്‍ വിഷ്ണു ( 30) എന്നിവരാണ് അറസ്റ്റിലായത്. ഹരീഷിന്റെ കൈവശം ഉണ്ടായിരുന്ന തിരക്കഥ ടെലിഫിലിം ആക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം വിളിച്ചു വരുത്തി ആക്രമിച്ചു എന്നാണ് പരാതി.
ടെലിഫിലിം രംഗത്ത് കമ്പമുള്ള ഹരീഷ്, മാസങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ തിരക്കഥയാണ് സംഘം തട്ടിയെടുത്തത്. തിരക്കഥയുമായി സിനിമ ലൊക്കേഷനുകളിലും മറ്റും സഹായിയായി പ്രവര്‍ത്തിച്ചുവരുന്ന അയല്‍വാസിയും സുഹൃത്തുമായ വിഷ്ണുവിനെ ഹരീഷ് സമീപിച്ചിരുന്നു. തനിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ഫിലിം നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും വിഷ്ണു ഉറപ്പ് നല്‍കി. തുടര്‍ന്ന് 9-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരക്കഥയുമായി ചാലിക്കടവ് പാലത്തിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. സിനിമാപ്രവര്‍ത്തകരായ സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് വായിക്കാന്‍ നല്‍കണമെന്നും, അതിനുശേ,ം എറണാകുളത്തുള്ള സിനിമാപ്രവര്‍ത്തകരെ കാണാന്‍ സൗകര്യം ഒരുക്കി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
തിരക്കഥയുമായി എത്തിയ ഹരീഷിനെ പല കാരണങ്ങള്‍ പറഞ്ഞ് വൈകീട്ട് ആറുവരെ പിടിച്ചുനിര്‍ത്തുകയും, ഇരുട്ടായതോടെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി തിരക്കഥ കവരുകയുമായിരുന്നു. കൂടാതെ ഹരീഷിനെ പൊലീസ് പിടിച്ചെന്നും പിഴ അടയ്ക്കാന്‍ 5000 രൂപ വേണമെന്നും വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഭയന്നുപോയ കുടുംബം ഉടന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ഈ തുക എടിഎം ഉപയോഗിച്ച് എടുത്തശേഷം, വീണ്ടും ഹരീഷിനെ മര്‍ദ്ദിക്കുകയും ഓട്ടോക്കൂലി മാത്രം നല്‍കി തിരികെ വിടുകയുമായിരുന്നു. പരിക്കേറ്റ ഹരീഷ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും , പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....