News Beyond Headlines

19 Tuesday
May

പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് പ്രിയ നടി ലക്ഷ്മി മേനോന്‍

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ മലയാളിയായ നടിയാണ് ലക്ഷ്മി മേനോന്‍. കുംകി എന്ന സിനിമയിലാണ് ലക്ഷ്മി മേനോന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ലക്ഷ്മി മേനോന്‍ പറഞ്ഞു. വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. കുറച്ചുനാളുകളായി ലക്ഷ്മി മേനോന്‍ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഈയിടെ ബിഗ്‌ബോസ് എന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം താരം നടത്തിയിരുന്നു. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ല. ക്യാമറക്കു മുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ല. തനിക്ക് അത് ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞത്. ബിഗ് ബോസ് പോലുള്ള ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും കരുതേണ്ടെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു. പ്ലേറ്റുകളും ബാത്ത്റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്ന് ചിലര്‍ ലക്ഷ്മി മേനോനെ വിമര്‍ശിക്കുകയും ചെയ്തു.
ബിഗ് ബോസ് ഷോ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാല്‍ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാന്‍ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്ലെറ്റുമൊക്കെ, ഞാന്‍ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നില്‍ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് നിങ്ങള്‍ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല എന്നാണ് ലക്ഷ്മി മേനോന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. വിവാഹം എന്ന സങ്കല്‍പം (സ്ഥാപനം) ഓവര്‍റേറ്റഡ് ആണ് എന്നും ലക്ഷ്മി മേനോന്‍ പ്രതികരിച്ചു. തന്റെ കാമുകന്‍ ആരാണ് എന്ന് വ്യക്തമാക്കാന്‍ ലക്ഷ്മി മേനോന്‍ തയ്യാറായില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....