ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍ സ്‌ക്രീനിലായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു മഞ്ജു വാര്യരും ദിലീപും. ഇരുവരും വേര്‍പിരിഞ്ഞു എന്ന സത്യം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് വളരെ അധികം സമയമെടുത്തിരുന്നു. എന്താണ് മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തില്‍ സംഭവിച്ചതെന്നറിയാന്‍ പലരും ഊഹാപോഹങ്ങള്‍ നടത്തിയെങ്കിലും ഇരുവരും ഇതുവരെ അതേ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അത് തങ്ങളുടെ സ്വകാര്യമായി സൂക്ഷിക്കുന്നു.എന്ത് തന്നെയായാലും മഞ്ജുവുമായി വേര്‍പിരിഞ്ഞ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. അതിലൊരു കുഞ്ഞും ജനിച്ചു. സന്തോഷകരമായ മറ്റൊരു കുടുംബ ജീവിതം നയിക്കുന്നു. മഞ്ജുവില്‍ പിറന്ന മകള്‍ ദിലീപിനൊപ്പം തന്നെയാണ്. മഞ്ജുവാകട്ടെ തന്റെ സിനിമാ തിരക്കുകളില്‍ മുഴുകി മറ്റൊരു തരത്തില്‍ ജീവിതം ആസ്വദിയ്ക്കുന്നു.
എന്നാല്‍ ദിലീപിനൊപ്പം ജീവിച്ച ആ പതിനാല് വര്‍ഷവും ഞാന്‍ ഇതുപോലെയൊക്കെ തന്നെ സന്തോഷവതിയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പരമാര്‍ശിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. അതിലാണ് ഇക്കാര്യം മഞ്ജു തുറന്ന് പറഞ്ഞത്.സിനിമയില്‍ വളരെ അധികം തിരക്കുള്ള സമയത്തായിരുന്നു ഇടവേള എടുത്തത്. കുറേക്കാലം ഓടിച്ചാടി നടന്നിട്ട് എങ്ങിനെയാണ് വീടിനുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ സാധിച്ചത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷെ അതിലെനിക്ക് പ്രയാസം ഒന്നും തന്നെ തോന്നിയിരുന്നില്ല. വെറുതെ ഇരിക്കുമ്പോഴും ഞാന്‍ സന്തോഷവതിയായിരുന്നു. പതിനാല് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ജീവിതം ശരിയ്ക്കും ആസ്വദിയ്ക്കുകയായിരുന്നു. അതില്‍ സന്തോഷവും അനുഭവിച്ചിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....