പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് നേരിടുന്ന വി മുരളീമരന്‍ ഡല്‍ഹി പാര്‍ട്ടി നേതൃത്വത്തിന്റെ പിന്‍തുണ തനിക്കാണന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇതുവരെ സ്വന്തം ഓഫീസ് സ്റ്റാഫായ മുന്‍ മാധ്യമപ്രവര്‍ത്തകന്റെ പിന്‍തുണയില്‍ ഓഫീസ് പരിസരത്ത് പത്രസമ്മേളനം നടത്തിയിരുന്ന മുരളി ഇതാദ്യമായി പാര്‍ട്ടി വേദി പത്രസമ്മേളനത്തിന് ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം കോടതി സ്വര്‍ണകടത്ത് നടത്തിയത് നയതന്ത്രബാഗജിലാണന്ന് എട്ടു തവണ പറഞ്ഞതിനുശേഷംമാണ് മുരളിയുടെ രംഗപ്രവേശം. എന്നാല്‍ ഇതിനെക്കുറിച്ച് ഒന്നും പറയാതെ പിണറായിയെ ആക്രമിച്ച് സംസാരിക്കുകമാത്രമായിരുന്നു.
മഹിളാമോര്‍ച്ച നേതാവിന്റെ ദുബായ് സന്ദര്‍ശനത്തിന്റെ പേരില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട മുരളീധരന്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമമായിട്ടാണ് ഡല്‍ഹി പത്രസമ്മേളനം നടത്തിയിരിക്കുന്നത്.
മുരളീധരനെ മാറിയില്ലങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടിപ്പില്‍ പ്രവര്‍ത്തിക്കാനില്ലന്ന് ഒരു വിഭാഗം നേതാക്കളും ആര്‍ എസ് എസും പറഞ്ഞിരിക്കുന്നതിനടയിലാണ് ഈ നീക്കം. പുതിയ ഒരുആരോപണവും ഉന്നിയിക്കാതെ പ്രതിപക്ഷ നേതാവ് ഉച്ചയ്ക്ക് പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയും ചെയ്തത്.
ഇതിനിടെ മുരളീധരനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുമെന്ന പ്രചരണം കൃഷ്ണദസ് വിഭാഗം രണ്ടു ദിവസമായി സജീവമായി നടത്തുന്നുണ്ട്. അതല്ലങ്കില്‍ ക്യാബിനറ്റ് മന്ത്രിയായി കേരളത്തില്‍ നിന്ന് പുതിയ ക്കരാള്‍ വരുമെന്നു അവര്‍ പറയുന്നു. എന്തായാലും ഡല്‍ഹിയില്‍ പിടിയുള്ള നേതാവ് ആരെന്ന പോര് കേരള ബിജെപിയില്‍ സജീവമായിരിക്കുകയാണ്.
ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പൂര്‍ണ്ണമായും തെറ്റെന്ന് വ്യക്തമാക്കി എന്‍ഐഎ കോടതിയും. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയെന്നാണ് എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ യുഎപിഎ ചുമത്തപ്പെട്ട പത്തു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഒക്ടോബര്‍ 15ന് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിധിയില്‍ എട്ട് ഖണ്ഡികയിലായി എട്ടിടത്താണ് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്നുള്ളത്.
ഇതോടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദമാണ് പൊളിയുന്നത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന്, കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടിയ വിവരം പുറത്തുവന്നത് മുതല്‍ മുരളീധരന്‍ ആവര്‍ത്തിക്കുന്നുണ്ട്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് വ്യക്തമാക്കുന്ന പല രേഖകളും അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും മുന്‍പ് പുറത്തുവന്നിരുന്നു. എന്നാല്‍ അപ്പോഴൊക്കെയും മുരളീധരന്‍ സ്വന്തം വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി തന്നെ മന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് വിധിയിലൂടെ വ്യക്തത വരുത്തിയിരിക്കുകയാണ്.
വിധിയിലെ ഖണ്ഡികകള്‍ രണ്ട്, നാല്, ഏഴ്, പതിനാല്, പതിനഞ്ച്, പതിനേഴ്, പത്തൊമ്പത്, ഇരുപത് എന്നിവിടങ്ങളിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജില്‍ത്തന്നെയെന്ന് കോടതി പരാമര്‍ശിച്ചിട്ടുള്ളത്.
എന്‍ഐഎയുടെ വാദവും കേസ് ഡയറിയും മറ്റ് രേഖകളും പരിശോധിച്ച ശേഷമാണ് സ്വര്‍ണം കടത്താന്‍ നയതന്ത്ര ചാനല്‍ ഉപയോഗിച്ചു എന്ന് കോടതി പലതവണ പറഞ്ഞത്.
സ്വര്‍ണക്കടത്തില്‍ നിന്ന് കിട്ടുന്ന പണം ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാനുള്ള ഒരു തെളിവും കേസ് ഡയറിയിലില്ലെന്നും കോടതി വ്യക്തമാക്കുന്നു. ലാഭമുണ്ടാക്കാന്‍ സ്വര്‍ണം കടത്തിയെന്നതിനുള്ള തെളിവുകള്‍ മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....