News Beyond Headlines

03 Sunday
May

ഒന്നു പിടികിട്ടാതെ മാധ്യമപുലികള്‍

മൊഴികള്‍ കഥകളോ, ഉരിയാടാതെ അന്വേഷണ ഏജന്‍സികള്‍

അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികള്‍ നല്‍കിയതെന്ന് പറഞ്ഞ് ഒരോ ദിവസം ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ശരിയോ തെറ്റോ എന്നറിയാതെ കേരളത്തിലെ മാധ്യമ പുലികള്‍ വട്ടം ചുറ്റുന്നു. ചാരക്കേസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കഥകള്‍ മെനഞ്ഞ കേസായി സ്വര്‍ണകടത്ത് കേസ് മാറുകയാണ്.
കേസ് അന്വേഷിക്കുന്ന ഏജന്‍സികള്‍ ഒന്നും തന്നെ ഇതുവരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന വിവരങ്ങള്‍ ക്കന്നും കോടതിയില്‍ നല്‍കിയിട്ടില്ല. ഇതോടെ ഒരോദിവസവും നല്‍കിയിരുന്ന മൊഴികള്‍ക്കും അതിനെ ചുറ്റിപറ്റി മെനഞ്ഞ കഥകളും അപ്പാടെ വിഴുങ്ങേണ്ട സ്ഥിതിയല്‍ എത്തിയിരിക്കുകയാണ് പല പ്രമുഖ മാധ്യമങ്ങളും.
സാധാരണ പൊലീസ് അന്വേഷണത്തിന്റെ കഥകള്‍ പോലെ തന്ത്രപ്രധാന കേസിനു പിന്നാലെ പോയി നിഗമനങ്ങള്‍ അവതരിപ്പിച്ചത് കരിയര്‍ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം ഉണ്ടായോ എന്ന സംശയത്തിലാണ കേരളത്തിലെ ഒരു ചാനലിലെ സി ബി ഐ റിപ്പോര്‍ട്ടര്‍.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു കമ്മിഷന്‍ നല്‍കിയതു സംബന്ധിച്ചു സ്വപ്ന സുരേഷും യൂണിടാക് നിര്‍മാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്‍കിയ മൊഴികളിലെന്ന പേരില്‍ പുറത്തുവന്ന വാര്‍ത്തയിലാണ് ണ് ഏറ്റവും ഒടുവില്‍ വൈരുദ്ധ്യമുള്ളത്. മറ്റൊന്ന് ശിവശങ്കറിനെ പരിചയപ്പെടുത്തിയ കഥയിലും .

ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറിലെ വഴിയരികില്‍ 3.80 കോടി രൂപയുടെ വിദേശ കറന്‍സി ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെന്ന് മാധ്യമങ്ങള്‍ പറയുന്നു.
അതിനു മുന്‍പ് സ്വപ്‌നയുടെ മൊഴിയായി പുറത്തുവന്നത്,
മേയിലാണു സന്തോഷ് ഈപ്പന്‍ തനിക്കും കൂട്ടാളികള്‍ക്കുമുള്ള കമ്മിഷന്‍ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷന്‍ തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി. സന്തോഷിനും ബിസിനസ് പങ്കാളിയും ഈ തുക ഏല്‍പിക്കുമ്പോള്‍ കവടിയാര്‍ ബെല്‍ ഹെവന്‍ ഗാര്‍ഡന്‍സിനു സമീപത്തെ ഇടവഴിയിലാണു ഖാലിദിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും കാറില്‍ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു എന്ന് മൊഴി.

മൊഴിയില്‍ തീയതി തെറ്റാണന്ന് പറയാം, പക്ഷെ അതിനെ തുടര്‍ന്ന് വന്നിരിക്കുന്ന പുതിയ കേസിന്റെ കഥകളാണ് ഇതിനെ ആകെ മാറ്റി മറിയ്ക്കുന്നത്. സ്വപ്‌നയ്ക്കും ഖാലിദിനും കിട്ടിയ കൈക്കൂലിപണം തിരുവനന്തപുരത്ത് ഡോളറാക്കാന്‍ ശിവശങ്കര്‍ സഹായിച്ചെന്നും , അതില്‍ കസ്റ്റംസ് കേസെന്നുമാണ് മൂന്നുദിവസമായി തകര്‍ക്കുന്ന വാര്‍ത്ത. അതിലാണ് കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നുമാണ് വാര്‍്ത്ത.
പണം കൊടുത്ത ആളുടെ മൊഴിയായി വന്നതില്‍ പറഞ്ഞിരിക്കുന്നത് താന്‍ ഡോളറാക്കിയാണ് പണം നല്‍കിയതെന്ന്, അപ്പോ പിന്നെ ഏതു പണമാണ് ഡോളറാക്കിയത് എന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസ്റ്റുകളോട് ചോദിച്ചാല്‍ അവര്‍ക്കും ഉത്തരമില്ല.
ഈ രണ്ടു വാര്‍ത്തകളും പുറത്തുവിട്ട മുന്‍നിര പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ തന്റെ കഥകളിലെ വൈരുദ്ധ്യം മനസിലാക്കി അവരുടെ തന്നെ ഓണ്‍ ലൈനില്‍ പുതിയ കഥ നല്‍കിയിട്ടുണ്ട്. ഇവരൊക്കെ തമ്മില്‍ വേറെയും ദുരൂഹമായ ഇടപാട് ഉണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ആര് സംശയിക്കണം, അന്വേഷണ ഏജന്‍സിയാണ് കോട്ടയം പുഷ്പ നാഥിനെ പോലെ കഥകള്‍ എഴുതിയവരോ എന്ന കാര്യം വായനക്കാരന് വിടുകയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....