പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി. വീഡിയോ റിമൂവ് ചെയ്യാന്‍ നിയമസ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലയെന്നും പെണ്‍കുട്ടി പറയുന്നു.
സോന എം. എബ്രഹാം എന്ന പെണ്‍കുട്ടിയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ആ സിനിമയില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല എന്നും സോന പറയുന്നു. ഫോര്‍ സെയിലില്‍ എന്ന ചിത്രത്തില്‍ നടി കാതല്‍ സന്ധ്യയുടെ അനുജത്തിയായാണ് വേഷമിട്ടത്. അതില്‍ അനുജത്തി പീഡിപ്പിക്കപ്പെടുന്ന രംഗമുണ്ട്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു.
എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്.ഒടുവില്‍ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫിസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ആ രംഗം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു.സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. പലരും മോശം കമന്റുകളാണ് തന്നെ കുറിച്ച് പറഞ്ഞെതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ തനിക്ക് ഒന്നും നഷ്ടപ്പെട്ടതായി തോന്നുന്നില്ലയെന്നും തന്നെക്കാള്‍ ദുഖം മറ്റുള്ളവര്‍ക്കാണെന്നും. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ബന്ധുക്കള്‍ പോലും ശ്രമിച്ചതെന്നും സോന പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് സോന തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....