അടുത്ത ഏപ്രിലിനകം 16 റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനവുമാണെത്തുന്നത്. ഏഴ് ഇരട്ടസീറ്റ് വിമാനങ്ങൾ ഫ്രാൻസിൽ വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. ജൂലൈ 29ന് ആദ്യ ഘട്ടമായി അഞ്ചു വിമാനങ്ങളെത്തിയിരുന്നു.
ഇതോടെ, ഏപ്രിലാകുമ്പോൾ 21 ഒറ്റ സീറ്റ് വിമാനങ്ങളും ഏഴ് ഇരട്ടസീറ്റ് വിമാനങ്ങളും ഇന്ത്യയുടെ പക്കലുണ്ടാകും. ഇതിൽ 18 എണ്ണം അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും ശേഷിക്കുന്നവ പശ്ചിമ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലും വിന്യസിക്കും. നവംബർ അഞ്ചിനാണ് മൂന്ന് വിമാനങ്ങൾ ഫ്രാൻസിലെ ബോർഡിയക്സ്- മെറിഗ്നാക്കിൽ നിന്ന് അംബാലയിലേക്കെത്തുന്നത്.
ആദ്യം വന്ന അഞ്ചു വിമാനങ്ങളും യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാണ് വന്നതെങ്കിൽ ഇനിയുള്ളവ ആകാശത്ത് ഇന്ധനം നിറച്ച് നേരിട്ട് ഇന്ത്യയിലാകും ഇറങ്ങുക. മുഴുവൻ വിമാനങ്ങളിലും മൈക, മീറ്റിയോർ എന്നീ വ്യോമ- വ്യോമ മിസൈലുകളും സ്കാൽപ്പ് വ്യോമ- ഭൂത മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്. 250 കിലോഗ്രാം ഭാരമുള്ള ബോംബ് ഘടിപ്പിക്കാവുന്ന ഹമ്മർ മിസൈലുകൾ കൂടി റഫാലിൽ ഘടിപ്പിക്കാൻ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഇതും വൈകാതെ യാഥാർഥ്യമാകും.
കൂടാതെ, റഫാലിന്‍റെ എൻജിൻ നിർമാതാക്കളായ സഫ്രൻ, റഫാൽ കരാർ നാലു വർഷമെത്തുമ്പോൾ ഇതിലുപയോഗിക്കുന്ന സ്നെക്മ എം88 എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്. പോർവിമാന സാങ്കേതിക മേഖലയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും ഇതു സമ്മാനിക്കുക. റഫാലിലെ എൻജിനായ എം88 ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആർഡിഒ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 2ലും (തേജസിന്‍റെ പുതിയ പതിപ്പ്) ഉപയോഗിക്കാനാകും.
തേജസിന്‍റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1എ എന്ന പതിപ്പ് 83 എണ്ണം വാങ്ങാൻ വ്യോമസേന ഡിആർഡിഒയുമായി അന്തിമധാരണയിലേക്കു നീങ്ങുന്നതിനിടെയാണ് എൻജിൻ നിർമാണ രംഗത്ത് ഫ്രാൻസിന്‍റെ സഹായം. നിലവിൽ യുഎസ്, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് പോർവിമാനങ്ങളുടെ എൻജിൻ നിർമിക്കാനുള്ള ശേഷി. റഷ്യൻ നിർമിത ആർഡി 93, ആർഡി 33 എൻജിനുകളാണ് ചൈനയുടെ അത്യാധുനിക പോർവിമാനങ്ങളായ ജെ-31, ജെഎഫ്- 17 എന്നിവയിൽ ഉപയോഗിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....