മലയാളികള്‍ക്ക് ചൈന ടൗണ്‍ എന്ന ചിത്രത്തിലൂടെ ഏറ്റവും സുപരിചിതയായ നടിയാണ് പൂനം ബജ്‌വ.കൂടാതെ വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികന്‍, പെരുച്ചാഴി, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം മലയാളി മനസില്‍ ഇടം നേടിയിട്ടുണ്ട് . ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് പറയുകയാണ് പൂനം ബജ്വ.സുനീല്‍ റെഡ്ഡിയാണ് പൂനത്തിന്റെ കാമുകന്‍. സുനീലിന്റെ പിറന്നാള്‍ ദിനത്തിലാണ് തന്റെ പ്രണയം പ്രേക്ഷകരോടായി നടി തുറന്നുപറഞ്ഞത്. സുനീലിനൊത്തുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.'പിറന്നാള്‍ ആശംസകള്‍ സുനീല്‍. എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നിങ്ങള്‍. നിന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ',ചിത്രങ്ങള്‍ പങ്കുവച്ച് പൂനം കുറിച്ചു. പഞ്ചാബി കുടുംബത്തില്‍ ജനിച്ച പൂനം തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത് . 2008ല്‍ സേവല്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ജി വി പ്രകാശ് ചിത്രം കുപ്പത്തു രാജയിലാണ് പൂനം അവസാനമായി അഭിനയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....