കേളത്തിലെ ഏറ്റവും മുതിര്‍ന്ന ഐ എ എസ് ഓഫീസറെ ഇ.ഡി. അറസ്റ്റ് ചെയ്യാന്‍ കാരണമായത് അവര്‍ കണ്ടെത്തിയ ഈ വീഴ്ച്ചകളാണ്.
ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസിനെ വിളിച്ചിരുന്നതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
ഇത് പദവി ദുരുപയോഗം ചെയ്തതിന് തെളിവാണ്. 2019-20 കാലയളവില്‍ 21 തവണയാണ് ഇത്തരത്തില്‍ ഇടപാട് നടന്നിട്ടുളളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ടെന്ന് ഇഡി സംശയിക്കുന്നു. സാമ്പത്തിക കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അക്കൗണ്ടന്റുമായുള്ള കൂട്ടുനിന്നതെന്നതിലൂടെ കളളപ്പണ ഇടപാടില്‍ ശിവശങ്കറും കുറ്റക്കാരനാണ്.
അന്വേഷണത്തില്‍ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവയില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനല്‍കാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമ്മോ പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയില്‍ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുളളതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. വേണുഗോപാല്‍ സമര്‍പ്പിച്ച വാട്‌സാപ്പ് ചാറ്റില്‍ സ്വപ്നയുടെ ബാങ്ക്‌ലോക്കറിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വേണുഗോപാല്‍ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും പറയുന്നു
സി.എയുമൊത്തുള്ള സ്വപ്നയുടെ ജോയിന്റ് അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാണ്. സി.എയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളില്‍ ശിവശങ്കറിന് താല്‍പര്യമുണ്ടായിരുന്നു. എന്‍.ഐ.എ. സ്വപ്നയുടെ ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്.
കേരളത്തില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണം വിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വലിയ അളവില്‍ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സത്യം പറയാന്‍ ശിവശങ്കര്‍ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എം.എല്‍.എ. നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം വിവിധ വ്യക്തികളില്‍നിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തില്‍, ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇഡി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....