കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോക സ്ട്രോക്ക് ദിനത്തില്‍ സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. സ്ട്രോക്ക് ബാധിച്ച വ്യക്തിക്കും ചികിത്സ നല്‍കിയ ഡോക്ടര്‍ക്കുമിടയില്‍ കൃത്യസമയത്ത് സ്ട്രോക്കിനെ തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ ആശുപത്രിയിലെത്തിക്കുവാന്‍ മുന്‍കൈ എടുത്ത വ്യക്തികള്‍, ആശുപത്രിയിലെത്തിയ ശേഷം സങ്കീര്‍ണ്ണമായ രോഗാവസ്ഥകളെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സയുടെ പുരോഗതിയില്‍ ഡോക്ടര്‍ക്ക് സഹായകരമായ ഇടപെടലുകളെടുത്ത ആശുപത്രി ജീവനക്കാര്‍ എന്നിവരെയാണ് സ്ട്രോക്ക് ഹീറോ അവാര്‍ഡ് 2020 ന് പരിഗണിച്ചത്. ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷക്കീബ്, കാസര്‍ഗോഡ് സ്വദേശി സുനില്‍കുമാര്‍ ടി.കെ, എമര്‍ജന്‍സി വിഭാഗം ജീവനക്കാരന്‍ ബിന്റോ കെ. ബേബി, കാത്ത് ലാബ് ജീവനക്കാരനായ അഫ്സല്‍, സിടി ടെക്നീഷ്യന്‍ സുഗുണന്‍ കെ, സ്റ്റാഫ് നഴ്സ് മറീന ജോസഫ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ഡോ. എബ്രഹാം മാമന്‍, ഡോ. കെ.ജി. രാമകൃഷ്ണന്‍, ഡോ. സുരേഷ്‌കുമാര്‍ ഇ.കെ, ഡോ. വേണുഗോപാലന്‍ പി.പി, ഷീലാമ്മ ജോസഫ് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ്സിന് ഡോ. ശ്രീവിദ്യ എല്‍.കെ, ഡോ. അരുണ്‍ കുമാര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. സച്ചിന്‍ സുരേഷ്ബാബു, സിഇഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. നൗഫല്‍ ബഷീര്‍, ശ്രീനിവാസന്‍, ഡോ. പോള്‍ ആലപ്പാട്ട്, ഡോ. മുരളീ കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....