എന്തു തന്നെ ആയാലും വിവാഹശേഷം കമിതാക്കളായി ഒളിച്ചോടുന്നത് ഒട്ടും ശരിയായ പ്രവണതയല്ല.
വിവാഹ ശേഷം ഇന്നലെ പരിചയപ്പെട്ട മറ്റൊരാള്‍ക്കൊപ്പം സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാര്‍ അറിയേണ്ട മനസിലാക്കേണ്ട ചിലതുണ്ട്. ഒരു സുപ്രഭാതത്തില്‍ സ്വന്തം സ്വാര്‍ത്ഥത മുന്നില്‍ കണ്ട് ഇറങ്ങുമ്പോള്‍ അവര്‍ കാരണം അപമാനിതരാവുന്ന ചിലരുണ്ട്. അത് ചിന്തിക്കാന്‍ മറക്കുന്നവര്‍ കോട്ടയം സ്വദേശിയായ മഹേഷിന്റേയും നാല് വയസുകാരിയായ മകളുടെ അനുഭവ കഥയൊന്ന് കേള്‍ക്കണം.
ഭാര്യയെയും മകളെയും സന്ദര്‍ശക വിസയ്ക്ക് കുവൈത്തിലേക്ക് കൊണ്ടു പോയപ്പോഴാണ് പ്രവാസിയായ മഹേഷ് തന്റെ ഭാര്യ എഴുപുന്ന സ്വദേശിനി അശ്വതിക്ക് കൂടെ ജോലിചെയ്യുന്ന വിവാഹിതനായ മറ്റൊരാളുമായി ബന്ധമുളളത് മനസ്സിലാക്കുന്നത്.
ആദ്യം ഇക്കാര്യം നിഷേധിച്ച അശ്വതി മഹേഷ് തന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെന്നറിഞ്ഞതൊടെ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും ബന്ധം തുടരില്ലെന്നും വാക്കുനല്‍കി. ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. പുറകെ മഹേഷും നാട്ടില്‍ തിരികെയെത്തി. ഇതിനിടയില്‍ തന്റെ കാമുകനൊപ്പം ഒളിച്ചോടാന്‍ അശ്വതി പദ്ധതി തയ്യാറാക്കുകയും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാമുകനായ ലിജോയുടെ സുഹൃത്തിന്റെ ഭാര്യയുടെ കൈവശം നല്‍കി.
ശേഷം മഹേഷിനും മകള്‍ക്കുമൊപ്പം ഇടപ്പളളിയിലെ ലുലുമാളില്‍ ഷോപ്പിങിനെത്തി. ഈ സമയം ഭര്‍ത്താവിനെയും മകളെയും പുറത്ത് നിര്‍ത്തി അശ്വതി ശുചിമുറിയിലേക്ക് കയറി. കാമുകന്‍ നല്‍കിയ കറുത്ത ഫര്‍ദ്ദ ധരിച്ച് പുറത്ത് കാത്തു നില്‍ക്കുന്ന കുടുംബത്തിന് മുന്നിലൂടെ യാതൊരു ഭാവമാറ്റവുമില്ലാതെ അവിടെ നിന്നും കാമുകനൊപ്പം കൊടൈകനാലില്‍ കടന്നു കളഞ്ഞു.
ഏറെ നേരമായിട്ടും ഭാര്യ പുറത്ത് ഇറങ്ങാതെയായപ്പോള്‍ മഹേഷ് അന്വേഷിച്ചപ്പോഴാണ് ഭാര്യ കബളിപ്പിച്ച് കടന്ന വിവരം മഹേഷ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് മഹേഷ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണില്‍ അശ്വതിയെയും കാമുകന്‍ ലിജോയെയും ഇടുക്കിയില്‍ വച്ച് പിടികൂടി. അശ്വതി കാമുകനൊപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതിനാല്‍ പൊലീസ് ലിജോയ്‌ക്കൊപ്പം അയച്ചു. മകള്‍ ഇപ്പോള്‍ മഹേഷിന്റെ സംരക്ഷണയിലാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇതിനിടയില്‍ ബലിയാടാവുന്ന കുരുന്നുകളുടെ ഭാവി കൂടി ഓര്‍ത്താല്‍ നന്ന്. അപമാനിതരാവുന്നത് അവര്‍ കൂടിയാണ്. ഇതോടൊപ്പം കാമുകന്റെ കുടുംബത്തിലെ അവസ്ഥയും ഇതുതന്നെ. ഇതോടൊപ്പം ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും അപമാന ഭാരത്താല്‍ തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....