News Beyond Headlines

19 Tuesday
May

എണ്ണ ഉല്‍പാദന നിയന്ത്രണത്തെ കുവൈത്ത് പിന്തുണക്കും

പെട്രോളിയം ഉല്‍പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒപെക്, നോണ്‍ ഒപെക് കൂട്ടായ്മ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കുമെന്ന് കുവൈത്ത്. ജനുവരി മുതല്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് ഒഴുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ചില രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സൗദിയും റഷ്യയും ഉള്‍പ്പെടെ ഭൂരിഭാഗം രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണം തുടരണമെന്ന അഭിപ്രായമുള്ളവരാണ്.ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും കുവൈത്ത് നിയന്ത്രണത്തിന് അനുകൂലമാണ്. കോവിഡ് പ്രതിസന്ധിയില്‍ കൂപ്പുകുത്തിയ എണ്ണവില തിരിച്ചുകയറാനും കൂടുതല്‍ താഴ്ചയിലേക്ക് പോവാതിരിക്കാനും ഉല്‍പാദനം നിയന്ത്രിക്കണമെന്നാണ് കുവൈത്തും താല്‍പര്യപ്പെടുന്നത്.
വിലയിടിവ് തടയാന്‍ എന്ത് തീരുമാനവും കൂട്ടായ്മക്ക് എടുക്കാമെന്നും കുവൈത്ത് കൂടെയുണ്ടാവുമെന്നും എണ്ണമന്ത്രി ഖാലിദ് അല്‍ ഫാദില്‍ കുവൈത്ത് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. എണ്ണവില കുറയാതെ പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉള്‍പ്പെടെ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും. അതേസമയം, ഇറാന്‍, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഉല്‍പാദന നിയന്ത്രണം ബജറ്റില്‍ കമ്മിയുണ്ടാക്കുന്നതിനാലാണ് ഈ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ താഴ്ന്ന വിലയില്‍ ഉല്‍പാദന നിയന്ത്രണത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മര്‍ദത്തെ അവര്‍ക്ക് അതിജയിക്കാന്‍ കഴിഞ്ഞേക്കില്ല.

കുവൈത്ത് എണ്ണവില ബാരലിന് 36.86

കുവൈത്ത് പെട്രോളിയം വില ഇടിഞ്ഞ് ബാരലിന് 36.86 ഡോളറില്‍ എത്തി. മുന്‍ദിവസത്തില്‍നിന്ന് 97 സെന്റ് കുറഞ്ഞാണ് ഈ വിലയില്‍ നിലയുറപ്പിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില 19 സെന്റ് കുറഞ്ഞ് 37.46 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സാസ് ഇന്‍ര്‍മീഡിയറ്റ് 38 സെന്റ് കുറഞ്ഞ് 35.79 ബാരല്‍ വില രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയില്‍ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ ക്ഷയിച്ചതാണ് എണ്ണവില ഇടിയാന്‍ കാരണം. ഒരു ഘട്ടത്തില്‍ 11.86 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണവില പതിയെ കയറി 46 ഡോളറിന് മുകളില്‍ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ലോകം ലോക്ഡൗണിലായതോടെ ഉല്‍പാദന പ്രവര്‍ത്തങ്ങള്‍ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....