പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചുവെന്നും ഇത് സ്ഥായിയായി നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വലിയ കുതിച്ചുചാട്ടത്തിന്റെ തെളിവുകൂടിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശിലാസ്ഥാപനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകന്നു പോയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാണെന്ന് സമൂഹം അംഗീകരിക്കുന്ന അവസ്ഥയിലേക്കെത്തി. സ്‌കൂളിലെ ഭൗതിക സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമൂഹത്തിലുണ്ടാക്കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതിന്റെ പ്രതിഫലനമാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് പകരം അഞ്ച് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നത്.
വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സാധിച്ചു. അക്കാദമിക് കാര്യത്തിലും വലിയ മുന്നേറ്റമാണുണ്ടായത്. അതിന്റെ പ്രത്യക്ഷമായ തെളിവാണ് നീതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിന് ലഭിച്ച ഒന്നാം സ്ഥാനം. ഇത്തരം നേട്ടങ്ങള്‍ നേടാന്‍ സാധിച്ചത് നാടിന്റെ സഹകരണത്തിന്റെയും ജനങ്ങളുടെ ഒരുമയുടെയും ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....