ബിജെപിയില്‍ നിന്നും നേതാക്കളുടെ രാജി തുടരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് രാജി. വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു പറഞ്ഞു. നേരത്തെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്കുള്ളില്‍ നടക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് രാധാകൃഷ്ണന്‍ രാജിവെച്ചത്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലക്ക് ഒരുവാക്ക് പോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണും പാര്‍ട്ടി വിട്ടിരുന്നു. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രവീണ്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പാലക്കാട് ആലത്തൂരിലും ബി.ജെ.പിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവെച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....