News Beyond Headlines

20 Wednesday
May

എന്‍ ഡി എ മുന്നില്‍ സാധ്യത ഇപ്പോഴും തൂക്കുസഭയ്ക്ക്

ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യം നേരിയ സീറ്റുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നില്‍ നിന്ന തേജസ്വി യാദവിന്റെ ആര്‍ജെഡി സഖ്യം ഇപ്പോള്‍ പിന്നോട്ടു പോയി.
ഇപ്പോഴത്തെ നിലയില്‍ 126 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ 104 സീറ്റുകളിലേക്ക് ആര്‍ജെഡി സഖ്യം ചുരുങ്ങി.19 സീറ്റില്‍ ഇടതു പക്ഷം മുന്നിലുണ്ട്.
അതേസമയം, മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല എന്നുതന്നെയാണ്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 125 സീറ്റുകളിലെ ഫലമാണ് നിലവില്‍ ലഭ്യമായത്. ഇതില്‍ 56 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. ആര്‍ജെഡി 36, കോണ്‍ഗ്രസ് 13, സിപിഐ (എം.എല്‍) 6, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ 63 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ബിജെപി 33, ജെഡിയു 25 , വിഐപി 5 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ഒരു സീറ്റിലും ബിഎസ്പി രണ്ടിടത്തും ചിരാഗ് പാസ്വാന്റെ എല്‍ജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.

ആര്‍.ജെ.ഡിക്ക് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മഹാസഖ്യത്തിന് വിജയ സാധ്യത കൂടുമായിരുന്നെന്ന വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും എന്ന് ഉറപ്പ് പറയാനാകാത്ത നിലയിലാണ് ഇരു മുന്നണികളും മുന്നേറുന്നത്. ഇപ്പോഴത്തെ നിലയില്‍ ബിജെപിക്ക് എത്തിപ്പിടിക്കാവുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ചിരാഗ് പാസ്വാന്‍ നിര്‍ണായകമാകും. ഒരുപക്ഷേ അദ്ദേഹം കിങ്‌മേക്കറാവുകയാണെങ്കില്‍ ആരു ഭരിക്കും എന്നതു അവസാന മണിക്കൂറുകളില്‍ മാത്രമാണ് അറിയാന്‍ പറ്റുക.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....